ad
Deshabhimani

സ്വയം സംരംഭകരാകാൻ തയ്യാറെടുക്കുകയാണോ; ഡിജിറ്റൽ മാർക്കറ്റിങ് സ്ത്രീ സംരംഭകരുടെ വിജയവഴി

digital marketing
വെബ് ഡെസ്ക്

Published on Feb 27, 2025, 08:55 AM | 1 min read

തിരുവനന്തപുരം: ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വയം സംരംഭകരായ സ്ത്രീകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിജയകരമായി വിപണി കണ്ടെത്താനാകുമെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ എക്സിക്യൂട്ടീവ് എജ്യുക്കേഷൻ ആൻഡ്‌ കണ്ടിന്യൂയിങ് സ്റ്റഡീസ് ഡയറക്ടർ സന്തോഷ് കുറുപ്പ്.


ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കൃത്യമായ ടൂളുകൾ ഉപയോഗിച്ച് മാർക്കറ്റിങ് നടത്തിയാൽ ഉത്പന്നങ്ങൾ വലി വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനാകും. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സംരംഭകർക്കായി ഒരുക്കിയ പ്രദർശന വിപണന മേള "എസ്കലേറ 2025" ൽ ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് കുറുപ്പ്. 

സ്വയം സംരംഭകരുടെ മുന്നിലുള്ള ഒരു വെല്ലുവിളി തങ്ങളുടെ ഉത്പന്നങ്ങൾ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് അറിയാത്തതാണ്. ഡിജിറ്റൽ മേഖലയിൽ വലിയ വിപ്ലവങ്ങൾ നടക്കുന്ന ഇക്കാലത്ത് നമ്മുടെ കയ്യിലുള്ള ഫോൺ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്ന ഒരുപാട് ഡിജിറ്റൽ ടൂളുകൾ ഇന്ന് ലഭ്യമാണെന്നും ഇത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ഡിജിറ്റൽ മാർക്കറ്റിങ് എക്സ്പെർട്ട് നന്ദു സുരേന്ദ്രൻ പറഞ്ഞു.


ഉത്പന്നങ്ങളുടെ ഉപയോക്താക്കളെ തിരിച്ചറിഞ്ഞുള്ള ബ്രാൻഡിങ്ങും മാർക്കറ്റിങ്ങുമാണ് വിപണി കണ്ടെത്താനുള്ള വിജയകരമായ മാർഗ്ഗം. ഇത് മനസിലാക്കി വിപണിയറിഞ്ഞു വേണം സംരംഭകർ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യേണ്ടതെന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് മാനേജർ വിധു വിൻസെൻ്റ് പറഞ്ഞു. വിപണി അറിഞ്ഞ് മാർക്കറ്റിങ് എങ്ങനെ ചെയ്യണം, ആകർഷകമായി രീതിയിൽ ഫോട്ടോയും വീഡിയോയും പകർത്തുന്ന രീതികൾ, എഡിറ്റിങ് ടൂളുകൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം, ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ, ബ്രാൻഡിങ് തുടങ്ങിയ വിഷയങ്ങളിൽ വിഗഗ്ധർ സ്വയംസംരംഭകർക്ക് ക്ലാസുകളെടുത്തു. ഡിജിറ്റൽ മാർക്കറ്റിങ്, ബ്രാൻഡിങ് തുടങ്ങിയ വിഷയങ്ങളിലുള്ള സ്വയംസംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home