ad
Deshabhimani

ഇന്ത്യയിലെ ബാങ്കുകളുമായി ആപ്പിൾ ചർച്ചയ്ക്ക്; പേയ്മെന്റ് സേവനം ഉടൻ ആരംഭിച്ചേക്കും

Apple pay
വെബ് ഡെസ്ക്

Published on Feb 26, 2026, 03:11 PM | 1 min read

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന ബാങ്കുകളുമായി ആപ്പിൾ കമ്പനി ചർച്ചയ്ക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ആപ്പിളിന്റെ പേയ്മെന്റ് പ്ലാറ്റ്ഫോമായ 'ആപ്പിൾ പേ' രാജ്യത്ത് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് നീക്കം.


ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായാണ് ചർച്ചകൾ നടത്തുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം ഈ വർഷം പകുതിയോടെ ഇന്ത്യയിൽ ആപ്പിൾ പേ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


ഇതുകൂടാതെ പെയ്‌മെന്റ് നെറ്റ്‌വർക്കുകളായ മാസ്റ്റർകാർഡ്, വിസ എന്നിവയുമായും ആപ്പിൾ ചർച്ച ചെയ്യുന്നുവെന്നും സൂചനകളുണ്ട്.


ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ തങ്ങളുടെ സേവനം വിപുലപ്പെടുത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഐഫോൺ നിർമാതാക്കളായ ആപ്പിളിന് ഇന്ത്യയിലെ നിർമാണ യൂണിറ്റുകളും റീട്ടെയിൽ സ്റ്റോറുകളും വർധിപ്പിച്ചത് ആത്മവിശ്വാസം നൽകുന്നുണ്ട്.


നിലവിൽ ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ 10 ശതമാനത്തോളം വിഹിതം ആപ്പിളിനുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home