ഒടിപി തട്ടിപ്പിനെതിരെ എഐ അധിഷ്ഠിത സംരക്ഷണം അവതരിപ്പിച്ച് എയർടെൽ

കൊച്ചി: ഒറ്റത്തവണ പാസ് വേഡുമായി (ഒടിപി) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പുകളിൽനിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള എഐ അധിഷ്ഠിത ഫ്രോഡ് അലർട്ട് അവതരിപ്പിച്ച് എയർടെൽ. ഓൺലൈൻ ഡെലിവറി പോലുള്ള ദൈനംദിന സേവനങ്ങള്‍ക്കായുള്ള ഒടിപികളെ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നതും ഉപഭോക്താക്കളെ പറ്റിച്ച് ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതിന് തടയിടാനും ഈ സംവിധാനത്തിന് സാധിക്കും. എയർടെല്ലിന്റെ നൂതന സംവിധാനം ഇത്തരം തട്ടിപ്പ് സാഹചര്യങ്ങൾ തിരിച്ചറിയുകയും അതിലുൾപ്പെടുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
എയര്‍ടെല്ലിന്റെ പുതിയ എഐ അധിഷ്ഠിത സംവിധാനം ഒടിപി തട്ടിപ്പ് സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നൽകുകയും തട്ടിപ്പാകാന്‍ സാധ്യതയുള്ള ഇന്‍കമിങ് കോളിന് ഇടയില്‍ ഒരു ബാങ്ക് ഒടിപി ഉപഭോക്താവിന്റെ ഫോണിലേക്ക് വരുന്നുവെന്ന് കണ്ടെത്തിയാല്‍, ഒടിപി ഉപയോഗിച്ചുള്ള ബാങ്ക് ഇടപാടിന് അനുമതി നല്‍കിയാലുള്ള അപകട സാധ്യതയെക്കുറിച്ച് ഫോണ്‍ സംഭാഷണത്തിന് ഇടയില്‍ തന്നെ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.









0 comments