Deshabhimani

ഓഹരി വിപണിയിൽ കനത്ത ഇടിവ്, സെൻസെക്സ് 550 പോ‍യിൻറ് ഇടിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 09, 2018, 05:45 AM | 0 min read


മുംബൈ> അമേരിക്കൽ ഓഹരി വിപണി‍യായ ഡൗ ജോൺസിലുണ്ടായ  കനത്ത ഇടിവ് ഇന്ത്യൻ വിപണിയേയും  ബാധിച്ചു.

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചിക‍യായ സെൻസെക്‌സ് 550 പോ‍യിൻറ് ഇടിഞ്ഞ് 33,920ലും ഇന്ത്യൻ  സ്റ്റോക്ക് മാർക്കറ്റാ‍യ നിഫ്റ്റി 170 പോ‍യിൻറ് താഴ്‌ന്ന്  10,421ലുമാണ് വ്യാപാരം തുടരുന്നത്. വ്യാപാരം തുടങ്ങി കുറച്ചു മിനിറ്റുകൾക്കകം 2.24ലക്ഷം കോടി‍യുടെ നഷ്ടമാണ് വിപണി‍യിൽ ഉണ്ടായത്. മുൻ നിര ഓഹരികൾ എല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി, കോട്ടക് മഹീന്ദ്ര . ഡോ. റെഡ്ഡീസ് ലാബ് എന്നിവെ‍യല്ലാം നഷ്ടത്തിലാണ്.

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home