ad
Deshabhimani

ഇഡലിയും ഉപ്പുമാവും ഇനി എക്സ്പ്രസ് വേഗത്തിൽ

ready to cook
വെബ് ഡെസ്ക്

Published on Mar 25, 2026, 09:55 AM | 1 min read

കൊച്ചി : വിപ്രോ ബ്രാഹ്മിന്‍സ് ബ്രാന്‍ഡില്‍ "എക്സ്പ്രസ് മിക്‌സ്' റെഡി-ടു-കുക്ക് പ്രഭാതഭക്ഷണശ്രേണി പുറത്തിറക്കി. അരി, റവ, റാഗി ഇഡ്ഡ-ലിയും ദോശയും, ഉപ്പുമാവ്, പോഹ എന്നിങ്ങനെ എട്ട് വിഭവങ്ങളാണ് ലഭ്യമാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിപ്രോ ഫുഡ്‌സ് (നിറപറ, ബ്രാഹ്മിന്‍സ്) ബിസിനസ് ഹെഡ് സണ്ണി തോമസ് ഉൽപ്പന്നങ്ങള്‍ അവതരിപ്പിച്ചു.


ഇഡലി, ദോശ പാക്കുകള്‍ക്ക് (200 ഗ്രാം) 75-80 രൂപയും, പോഹ, ഉപ്പുമാവ് പായ്ക്കുകള്‍ക്ക് (60 ഗ്രാം) 30-40 രൂപയുമാണ്. കേരളത്തിലും കര്‍ണാടകത്തിലും പൊതുവിപണന സ്റ്റോറുകളിലും സ്വി​ഗി ഇന്‍സ്റ്റാമാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഉൽപന്നം ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home