ad
Deshabhimani

print edition റബർ പാൽ ചേർത്ത പ്രകൃതി സൗഹൃദ പെയിന്റുമായി കേരള പെയിന്റ്സ്

paints
വെബ് ഡെസ്ക്

Published on Feb 03, 2026, 05:29 PM | 1 min read

കൊച്ചി : പ്രകൃതിസൗഹൃദ ഓർഗാനിക് പെയിന്റുകളുമായി വിപണിയില്‍ ശ്രദ്ധേയരാകുകയാണ് കേരള പെയിന്റ്‌സ്. റബര്‍ പാലിന്റെ കരുത്തില്‍, പരിസ്ഥിതി സൗഹൃദ സ്വിറ്റ്‌സർലൻഡ് സാങ്കേതികവിദ്യയിലാണ് കമ്പനി ‘കേരള പെയിന്റ് ഭദ്രം' എന്ന നൂതന ഉൽപ്പന്നം വിപണിയില്‍ എത്തിക്കുന്നത്.


ആരോഗ്യത്തിന് ദോഷകരമായ രാസവസ്തുക്കളും രൂക്ഷഗന്ധവുമില്ലാത്തതാണ് ഈ പെയിന്റുകളെന്നും കുറഞ്ഞ അളവ് പെയിന്റുകൊണ്ട് കൂടുതൽ ഭാഗം പെയിന്റ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.


വീട് എന്ന സ്വപ്നത്തിന് നിറം പകരുമ്പോൾ അത് താമസിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കരുത് എന്ന തീരുമാനത്തില്‍നിന്നാണ് ‘കേരള പെയിന്റ്‌സ്' എന്ന ബ്രാൻഡ് പിറവിയെടുത്തതെന്ന് കമ്പനി സ്ഥാപകരായ തൃശൂർ സ്വദേശി ജോസഫ് ലിജോയും ഇടുക്കി സ്വദേശി മിഥുൻ പുല്ലുമേട്ടിലും പറഞ്ഞു. ​


ജൈവകൃഷിയിലെ 
സൗഹൃദം


എംജി സര്‍വകലാശാലയിലെ ഓർഗാനിക് ഫാമിങ് കോഴ്‌സാണ് ജൈവകൃഷി മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ സുഹൃത്തുകളെ പ്രകൃതിസൗഹൃദ പെയിന്റിലേക്ക് നയിച്ചത്. അവിടെ രൂപീകരിച്ച ‘വാനപ്രസ്ഥം' കൂട്ടായ്മയും തൃപ്പൂണിത്തുറയിലെ "ആനന്ദ കേന്ദ്രം'എന്ന സൗജന്യ ക്ലിനിക്കുമാണ് ഇതിന് വഴിതെളിച്ചത്.


പെയിന്റിങ് ജോലി ചെയ്യുന്നവരിൽ പലരും മദ്യപാന ശീലമില്ലാതെതന്നെ മാരകമായ കരൾ രോഗങ്ങൾക്ക് ഇരയാകുന്നുവെന്നും പെയിന്റിലെ രാസവസ്തുക്കളും പോളിഷിങ്ങിന് ഉപയോഗിക്കുന്ന മെലാമിനുമാണ് ഇതിന് കാരണമെന്നും തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്ത പെയിന്റ് എന്ന ആശയത്തിലേക്ക് എത്തിയത്.


കോട്ടയത്തെ റബര്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒന്നരവർഷത്തെ പരീക്ഷണങ്ങൾക്കൊടുവിലാണ് റബര്‍ പാൽ ചേർത്ത ‘പോയിസൺ ഫ്രീ' നാച്ചുറൽ പെയിന്റ് വിപണിയിലിറക്കിയതെന്നും ലിജോ ജോസഫ് പറഞ്ഞു.


സൗജന്യ ഹോം ഡെലിവറി


തൃശൂർ ചാലക്കുടിയിൽ ഒരു ചെറിയ കടമുറിയിൽ തുടങ്ങിയ ഈ സംരംഭം ഇന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടകം, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ​കേരളത്തില്‍ എല്ലാ ജില്ലകളിലും ഔട്ട്‌ലെറ്റുകളും സൗജന്യ ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home