print edition ഡിഷ് ടിവിയുടെ വിഇസഡ്-വൈ സ്മാര്‍ട്ട് ടിവി കേരളത്തില്‍

കൊച്ചി: ഡിഷ് ടിവിയുടെ പുതിയ സ്മാർട്ട് ടിവി ബ്രാൻഡ് ‘വിഇസഡ്‌വൈ' കേരളവിപണിയില്‍ അവതരിപ്പിച്ചു. ഇൻബിൽറ്റ് ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്‌സ്, ഒടിടി ഇന്റഗ്രേഷൻ, 32 മുതൽ 55 ഇഞ്ച് വരെയുള്ള 4കെ യുഎച്ച്ഡി ക്യുഎല്‍ഇഡി ഡിസ്-പ്ലേ, ഡോൾബി വിഷൻ, ഡോൾബി ഓഡിയോ തുടങ്ങിയ വിവിധ ഫീച്ചറുകളാണ് കമ്പനി ഇതില്‍ വാഗ്ദാനം ചെയ്യുന്നത്.
നന്ദിലത്ത് ജി മാര്‍ട്ട്, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്, നിക്ഷാന്‍ ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ റീട്ടെയ്ൽ ഷോറൂമുകളില്‍ ലഭ്യമാകും. നൂതന സാങ്കേതികവിദ്യയില്‍ ലൈവ് ടെലിവിഷനും ഒടിടി സേവനവും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന പുതിയ വിനോദലോകമാണ് ‘വിഇസഡ്‌വൈ' സ്മാർട്ട് ടിവിയെന്നും കമ്പനിയുടെ ശക്തമായ വിതരണ ശൃംഖലയിലൂടെ സംസ്ഥാനത്തുടനീളമുള്ള ഉപയോക്താക്കൾക്ക് ഈ ഉൽപ്പന്നം ലഭ്യമാക്കുമെന്നും ഡിഷ് ടിവി ഇന്ത്യ ചീഫ് റവന്യു ഓഫീസർ സുഖ്പ്രീത് സിങ് പറഞ്ഞു.











0 comments