ad
Deshabhimani

അടുക്കളത്തോട്ടത്തിലെ
ചില ദീര്‍ഘകാല പച്ചക്കറികള്‍

vegetables
avatar
വീണാറാണി ആർ

Published on May 01, 2026, 08:24 AM | 1 min read

മുരിങ്ങ


ദീര്‍ഘകാല പച്ചക്കറികളില്‍ ഒന്നാമതാണ്‌ മുരിങ്ങ. വൈറ്റമിന്‍ എ, സി, ഇ എന്നിവ കൂടാതെ കാത്സ്യം ഇരുമ്പ്, പ്രോട്ടീന്‍ എന്നിവയും അടങ്ങിയതിനാല്‍ മുരിങ്ങയെ ‘പവര്‍ഹൗസ് ഓഫ് ന്യൂട്രിയന്റ്‌’ എന്നാണ് വിളിക്കുന്നത്. അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന വിളയാണിത്‌. ഇലയും പൂവും കായും പച്ചക്കറിയായി ഉപയോഗിക്കാം. മഴ കുറഞ്ഞ വരണ്ട സ്ഥലങ്ങളില്‍ മുരിങ്ങ നന്നായി വളരും. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് ഏറ്റവും യോജ്യം. നാടന്‍ ഇനങ്ങളുടെ കാര്യത്തില്‍, ശിഖരങ്ങള്‍ മുറിച്ചെടുത്ത് നട്ടുപിടിപ്പിക്കാം.


കോവല്‍


എല്ലാ മണ്ണിലും കോവല്‍ വളരുമെങ്കിലും നീര്‍വാര്‍ച്ചയുള്ളതും മണല്‍ കലര്‍ന്നതുമായ മണ്ണാണ് കോവലിന് ഏറ്റവും അനുയോജ്യം. സൂര്യപ്രകാശം കോവലിന് അനുയോജ്യം. എല്ലാ കാലത്തും കോവല്‍ നട്ടുവളര്‍ത്താവുന്നതാണ്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ അത്യുല്‍പ്പാദന ശേഷിയുള്ള ഇനമാണ് സുലഭ. കറിവയ്‌ക്കാന്‍മാത്രമല്ല, സാലഡായും ഉപയോഗിക്കാം. കായകള്‍ക്ക് വലിപ്പമുണ്ടാകും. മെയ്–-ജൂണ്‍ മാസത്തിലും ആഗസ്ത്–-സെപ്തംബര്‍ മാസത്തിലും കോവല്‍ നടാം. രണ്ടു മീറ്റര്‍ ഉയരത്തില്‍ പന്തലിട്ട് അതില്‍ വള്ളികള്‍ പടര്‍ത്താം.


മധുരച്ചീര


എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ദീര്‍ഘകാല പച്ചക്കറിയാണ് മധുരച്ചീര. അടുക്കളത്തോട്ടത്തിന്റെ അതിരുകളില്‍ അടുപ്പിച്ചുനടാവുന്ന ഇലക്കറി. മറ്റു ചീരകളുമായി താരതമ്യം ചെയ്യുമ്പോള്‍ പോഷകഗുണം കൂടുതലാണ്. എല്ലാത്തരം മണ്ണിലും വളരും. ഒരടി നീളത്തില്‍ ഇളംതണ്ടുകള്‍ മുറിച്ചുനട്ടാണ് മധുരച്ചീര കൃഷി ചെയ്യുന്നത്. നട്ട് രണ്ടുമാസത്തില്‍ ഇലകള്‍ മുറിച്ചെടുക്കാം.


വള്ളിച്ചീര


ഇന്ത്യന്‍ സ്പിനാഷ്, മലബാര്‍ സ്പിനാഷ്, വസല്ല എന്നീ പേരുകളില്‍ അറിയപ്പെടുന്നു. വള്ളിച്ചെടിയായി വളരുന്ന ചീരയാണ്. ധാരാളം ജൈവകാംശമുള്ള എക്കല്‍മണ്ണില്‍ വള്ളിച്ചീര നന്നായി വളരും. തണ്ട് മുറിച്ച്‌ നട്ടുവളര്‍ത്തുന്നതാണ് രീതി.


കറിവേപ്പ്‌


നമ്മുടെ കാലാവസ്ഥയില്‍ കറിവേപ്പ് നന്നായി വളരുന്ന കറിവേപ്പും ഒരു ദീർഘകാല പച്ചക്കറിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home