ad
Deshabhimani

ഹെൽത്തി കേരള: 
ജില്ലാ ക്യാമ്പയിൻ ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 19, 2026, 12:00 AM | 1 min read


കാക്കനാട്

സംസ്ഥാന ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷൻ കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന ‘ഹെൽത്തി കേരള, വൈബ് ഫോർ വെൽനസ്' ജില്ലാതല ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യജാഥ കാക്കനാട് സിവിൽ സ്റ്റേഷനുമുന്നിൽ അസിസ്റ്റന്റ് കലക്ടർ പാർവതി ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീദേവി മധു അധ്യക്ഷയായി.


ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവചേർന്ന് ജില്ലയിലുടനീളം വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ആയുഷ് ആരോഗ്യ സേവനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home