print edition തോന്നയ്‌ക്കൽ ലൈഫ് സയൻസസ് പാർക്ക്; ആഗോളസ്ഥാപനങ്ങൾ ഇനി തലസ്ഥാനത്തും


സ്വന്തം ലേഖകൻ
Published on Apr 06, 2026, 04:35 AM | 1 min read
തിരുവനന്തപുരം : തോന്നയ്ക്കലിലെ ലൈഫ് സയൻസസ് പാർക്കിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ നിരവധി ആഗോളസ്ഥാപനങ്ങളാണ് എത്തിയത്. ബയോ-ടെക്നോളജി, നാനോ- ടെക്നോളജി, ലൈഫ് സയൻസസ് എന്നീ വിഭാഗങ്ങളിൽ വരുന്ന ഒരുകൂട്ടം ഗവേഷണ സ്ഥാപനങ്ങളുടെയും സയൻസ് -ടെക് അക്കാദമികളുടെയും കമ്പനികളുടെയും കൂട്ടായ്മയാണ് ‘ബയോ 360’ ലൈഫ് സയൻസസ് പാർക്ക്. കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസസ് പാർക്കാണിത്.
ലൈഫ് സയൻസസ്, ബയോടെക്നോളജി, നാനോ ടെക്നോളജി, ബയോ ഇൻഫോർമാറ്റിക്സ്, ബയോമെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലെ ഇൻകുബേഷൻ, ആർ ആൻഡ് ഡി, നിർമാണം എന്നിവയിൽ പാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിലെ (കെവിഎസ്‍യു) ബയോസയൻസസ് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ (ബിആർടിസി) ഉണ്ട്. മൃഗങ്ങളിലെ രോഗപ്രതിരോധം, പ്രതിരോധ ശേഷി എന്നിവയെക്കുറിച്ച് ബിആർടിസി ഗവേഷണം നടത്തുന്നു.
ആരോഗ്യ മേഖലയ്ക്ക് കരുത്താകാൻ പാർക്കിലെ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയുന്നുണ്ട്. അവെസ്താജെന്‍ ലിമിറ്റഡ്, ത്രിത ബയോടെക്, ലിവിഡസ് ഫാര്‍മ തുടങ്ങിയ കമ്പനികള്‍ 100 കോടിയോളം രൂപയുടെ നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2047 ഓടെ കേരളത്തെ ഗ്ലോബല്‍ ബയോടെക്- ബയോ മാനുഫാക്ചറിങ് ഹബ്ബാക്കുകയാണ് ലക്ഷ്യം.










0 comments