ad
Deshabhimani

സന്നദ്ധ പ്രവർത്തകർക്ക് അം​ഗീകാരം നൽകാൻ ‘ടൈം ബാങ്ക്‌ ’

paliative

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 03, 2026, 08:55 AM | 1 min read

തിരുവനന്തപുരം : സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്ക്‌ അർഹമായ അംഗീകാരം നൽകുന്നതിനായി ‘ടൈം ബാങ്ക്‌ ’ പദ്ധതി നടപ്പാക്കുമെന്ന് എൽഡിഎഫ് പ്രകടന പത്രിക. സന്നദ്ധ സേവനം എത്ര മണിക്കൂറാണോ, അത്രയും സമയം ഡെപ്പോസിറ്റ് ചെയ്ത് സമ്പാദിക്കാൻ കഴിയുന്ന രീതിയിൽ ഒരു ‘ടൈം ബാങ്ക്’ രൂപീകരിക്കും. 


പാലിയേറ്റീവ് പരിചരണം, ശുചീകരണം, പരിസ്ഥിതി സംരക്ഷണം, നൈപുണി വികസനത്തിനുള്ള മെന്റർ പ്രവർത്തനം, ജനകീയാസൂത്രണം, ദുരന്ത നിവാരണം, കുടുംബശ്രീ സഹായ വൃന്ദം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളിൽ പദ്ധതി നടപ്പാക്കും. ഏത് ഇനത്തിലും ഏത് തലത്തിലും സന്നദ്ധപ്രവർത്തനം നടത്തുന്നവർ ആയാലും അവരുടെ ഓരോ മണിക്കൂർ സേവനവും ടൈംബാങ്കിൽ രേഖപ്പെടുത്തും. ഇതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമും മേൽനോട്ട സംവിധാനവും രൂപീകരിക്കും. ഓരോ സന്നദ്ധ പ്രവർത്തകനും നിശ്ചിത സമയനിക്ഷേപം ഉണ്ടായിക്കഴിഞ്ഞാൽ സാമൂഹ്യ ആദരം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home