ad
Deshabhimani

print edition ഉറപ്പ് 3.0: വാഗ്‌ദാനങ്ങളല്ല കേരള വികസനത്തിന്റെ രൂപരേഖ

LDF Manifesto
വെബ് ഡെസ്ക്

Published on Apr 03, 2026, 05:44 AM | 5 min read


ലൈഫ് മിഷൻ 2.0. എല്ലാവർക്കും കിടപ്പാടം കിഫ്‌ബിയെ സംരക്ഷിക്കും ‘കേവല ദാരിദ്ര്യം' പൂർണമായും ഇല്ലാതാക്കും 
‘ആപേക്ഷിക ദാരിദ്ര്യം' കുറയ്ക്കും


• കേവല വാഗ്‌ദാനങ്ങളല്ല, കേരള വികസനത്തിന്റെ രൂപരേഖ • നിർദേശങ്ങൾ ജനകീയ സംവാദങ്ങളിലൂടെ 
രൂപപ്പെടുത്തിയത്‌ • ഐടി രംഗത്ത്‌ 5 ലക്ഷം പുതിയ തൊഴിലവസരം • എല്ലാവർഷവും ആഗോള നിക്ഷേപക ഉച്ചകോടി • കൊച്ചിയിൽ എഐ സിറ്റി • സ്റ്റാർട്ടപ്പുകളിൽ രണ്ടു ലക്ഷം പേർക്ക്‌ തൊഴിൽ, 
20,000 കോടി നിക്ഷേപം • ക്ഷേമനിധി ബോർഡ് പെൻഷൻ, സർക്കസ്/ അവശകലാകാര പെൻഷനുകൾ എന്നിവയും 3000 രൂപയാക്കും • തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ • ശബരിപാത സമയബന്ധിതമായി പൂർത്തിയാക്കും • കെഎസ്‌ആർടിസി പ്രവർത്തനം ലാഭത്തിലാക്കും, 
ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കും • തൊഴിലന്വേഷകർക്ക്‌ 1000 രൂപ വീതം നൽകുന്ന 
‘കണക്ട് ടു വർക്ക്' പദ്ധതി വിപുലീകരിക്കും • കടൽ–കര അവകാശനിയമം പാസാക്കും • കൊല്ലം, ആലപ്പുഴ, കൊടുങ്ങല്ലൂർ 
എന്നിവിടങ്ങളിലും വാട്ടർ മെട്രോ • വിഴിഞ്ഞം രണ്ടാംഘട്ടം പൂർത്തിയാക്കും • ഒമ്പത്‌ തീരദേശ ജില്ലകളെയും കപ്പൽമാർഗം 
ബന്ധിപ്പിക്കാൻ പദ്ധതി • എല്ലാവർക്കും സൗജന്യ ചികിത്സ, കാസ്‌പിൽ 
അഞ്ച് ലക്ഷമെന്ന പരിധി എടുത്തുമാറ്റും • മറ്റു പദ്ധതികളിൽ ഉൾപ്പെടാത്തവർക്ക്‌ പ്രത്യേക 
പങ്കാളിത്ത ആരോഗ്യ ഇൻഷുറൻസ് പദ്ധതി • ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് 
സ്പെഷ്യാലിറ്റി സംവിധാനം • സ്വകാര്യ മേഖലയിലും പട്ടികജാതി -പട്ടികവർഗ സംവരണം • വൈദ്യുതി സേവനങ്ങൾ ലോകോത്തര 
നിലവാരത്തിലാക്കും • ഇടുക്കി രണ്ടാംഘട്ട പദ്ധതി നടപ്പാക്കും • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 
സോളാർനിലയം സ്ഥാപിച്ച് സൗജന്യവൈദ്യുതി • വൈദ്യുതി വിതരണമേഖലയിൽ 10,000 കോടി 
മുതൽമുടക്കിൽ ‘ദ്യുതി' രണ്ടാംഘട്ടം പൂർത്തിയാക്കും • സ്മാർട്ട് മീറ്റർ നിർമാണത്തിന് സംസ്ഥാന 
പൊതുമേഖലയിൽ പ്രത്യേക സംവിധാനം • റോഡ് വികസനത്തിന്‌ പ്രത്യേക നയം • വിഴിഞ്ഞം–കൊല്ലം–പുനലൂർ വ്യവസായ വികസന ഇടനാഴി • 25 കിൻഫ്ര പാർക്കുകൾ • 10,000 പബ്ലിക് വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ • 5 കോടി ആഭ്യന്തര സഞ്ചാരികളെയും 15 ലക്ഷം 
വിദേശ സഞ്ചാരികളെയും ആകർഷിക്കും • വിദേശ തൊഴിൽ മേളകൾ സംഘടിപ്പിക്കും • ദളിത് ക്രൈസ്‌തവർക്ക് പട്ടികജാതിക്കാർക്കുള്ള 
ആനുകൂല്യങ്ങൾ നടപ്പാക്കും • മുന്നാക്ക കോർപറേഷനുള്ള ഫണ്ട് വിഹിതം 
വർധിപ്പിക്കും • പൊതുപ്രവർത്തകരുടെ സ്വത്തുക്കളെക്കുറിച്ച് 
ജനങ്ങൾക്ക് വിവരം നൽകുന്നതിനുള്ള സംവിധാനം • ജീവനക്കാരുടെ ഹൗസ് ബിൽഡിങ് 
അഡ്വാൻസ് സ്‌കീം പുനഃസ്ഥാപിക്കും • ഗിഗ് തൊഴിലാളികൾക്ക് ക്ഷേമനിധി • ഹജ്ജ് കമ്മിറ്റിയുടെ സ്ഥിരം ഗ്രാന്റും വഖഫ് 
ബോർഡിനുള്ള ധനസഹായവും വർധിപ്പിക്കും • 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിൽ • സർക്കാർ നയരൂപീകരണ സമിതികളിൽ 
ദളിത്/സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും • എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രോഗ്രസ്‌ റിപ്പോർട്ട് • ഹരിതകർമസേനയുടെ വരുമാനം 
1000 കോടിയിലേക്ക് ഉയർത്തും • മാധ്യമപ്രവർത്തകരുടെ തൊഴിൽ അരക്ഷിതാവസ്ഥ 
ലഘൂകരിക്കും • ഗവ. കോളേജുകളിലെ വിദ്യാർഥികൾക്കായി 
‘പൊതു ഹോസ്റ്റൽ' • പിപിപി മാതൃകയിൽ പ്രവാസി കെയർഹോമുകൾ

ആറ്റിങ്ങൽ, കൊട്ടാരക്കര, കായംകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ബസ്സ് സ്റ്റാൻഡുകൾ ആധുനിക നിലവാരത്തിലാക്കും ദേശീയ ജലപാതയുടെ നിർമാണം പൂർത്തിയാക്കും കണ്ണൂർ വിമാനത്താവളത്തിന് ഇന്റർനാഷണൽ പോർട്ട്ഓഫ് കാൾ പദവി ഉറപ്പുവരുത്തും. കോഴിക്കോട് വിമാനത്താവള നവീകരണത്തിന് ഭൂമി ലഭ്യമാക്കും കൊല്ലം, പൊന്നാനി, ബേപ്പൂർ, അഴിക്കൽ തുറമുഖങ്ങൾ നവീകരിക്കും ബസ്, മെട്രോ, വാട്ടർ ട്രാൻസ്പോർട്ട്, സബർബൻ റെയിൽ എന്നിവ പൊതുവായ ടിക്കറ്റ് സംവിധാനത്തിലേക്ക് 4000-–5000 മെഗാവാട്ട് സോളാർ ശേഷി ആർജിക്കും ജലവൈദ്യുത പദ്ധതികൾ, സൗരോർജം, കാറ്റ് എന്നിവയിൽനിന്ന്‌ അധികമായി 5000 മെഗാവാട്ട് ഉത്തരകേരളത്തിലെ വൈദ്യുതി ലഭ്യതയിലെ തടസ്സങ്ങൾ പരിഹരിക്കാൻ പദ്ധതി ഇടമണിൽ 400 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കും ട്രാൻസ്ട്രിഡ് 2.0 പദ്ധതി പൂർത്തിയാക്കും പീക്ക് ടൈമിനു പുറത്ത് ഇവി ചാർജിങ് നടത്തുന്നവർക്ക് അടുത്ത ബില്ലിൽ ഇൻസന്റീവ് ലഭ്യമാക്കും തിരുവനന്തപുരം ഔട്ടർ റിങ്‌ റോഡ്, എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട ഗ്രീൻ ഫീൽഡ്, കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാതാ എന്നീ പ്രവൃത്തികൾ ആരംഭിക്കും തൃശൂർ–ഇടപ്പള്ളി ദേശീയപാതാ ആറുവരി വികസനം, എൻഎച്ച്‌ 766 (കോഴിക്കോട് - മുത്തങ്ങ), എൻഎച്ച് 185ൽ അടിമാലി- കുമളി, എൻഎച്ച് 183ൽ മുണ്ടക്കയം - കുമളി എന്നീ പാതകളുടെ നവീകരണം സാധ്യമാക്കും വൻകിട പദ്ധതികൾ അംഗീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം വ്യവസായ ടൗൺഷിപ്പ് അതോറിറ്റികൾക്ക് രൂപംനൽകും. അപേക്ഷ നൽകി 15 ദിവസത്തിനുള്ളിൽ പ്രതികരണം ലഭിക്കുന്നില്ലെങ്കിൽ അനുമതി ലഭിച്ചതായി പരിഗണിക്കും വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ, കാട്ടാക്കടയിൽ ലോജിസ്റ്റിക്‌സ്‌ ഹബ്ബ് പ്രതിരോധ സാങ്കേതിക ഇന്നൊവേഷൻ ഹബ്ബും ഇടനാഴിയും സ്ഥാപിക്കും വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന ചവറ റയർ എർത്ത് കോറിഡോർ. 42,000 കോടിയുടെ നിക്ഷേപം, 50,000 തൊഴിലവസരം കോഴിക്കോട് - മലപ്പുറം കേന്ദ്രീകരിച്ച് രണ്ട് ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ കൊല്ലത്ത്‌ മെഗാ ഭക്ഷ്യസംസ്‌കരണ പാർക്ക് തിരുവനന്തപുരത്ത മെഡിക്കൽ ബയോട്ടിക് ഹബ്ബ് കോട്ടയത്ത് മെഗാ ഇൻഡസ്ട്രിയൽ സിറ്റി അഭ്യസ്തവിദ്യർക്ക് ഡിജിറ്റൽ സ്‌കിൽ പാസ്‌പോർട്ടുകൾ എല്ലാ വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിൽ പ്രവർത്തിക്കും എന്ന് ഉറപ്പുവരുത്തും പൊതുമേഖലാ നയം ആവിഷ്‌കരിക്കും പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കും 200 ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ സ്ഥാപിക്കും സ്ത്രീകളുടെ സ്റ്റാർട്ടപ്പുകൾക്ക് ‘കോ- ഇൻവെസ്റ്റ്മെന്റ്‌ ഫണ്ട്' കെ -ഫോണിന്റെ പ്രവർത്തനം പൂർണതയിൽ എത്തിക്കും കേരളത്തെ വർഷം മുഴുവൻ ഉയർന്ന മൂല്യമുള്ള ഡെസ്റ്റിനേഷനായി റീ-ബ്രാൻഡ് ചെയ്യും അനധികൃത എഡ്യൂക്കേഷൻ കൺസൾട്ടൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണം എല്ലാ ജില്ലകളിലും ഒരു സർക്കാർ ആശുപത്രിയിലെങ്കിലും റേഡിയേഷൻ യൂണിറ്റ്‌ എല്ലാ ജില്ലയിലും പ്രൈമറി സ്ട്രോക്ക് യൂണിറ്റ്‌ എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്‌ കാസർകോട്‌, വയനാട്, മലപ്പുറം, ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകൾക്കായി പ്രത്യേക പാക്കേജ് അങ്കണവാടികൾ കമ്യ‍ൂണിറ്റി റിസോഴ്‌സ് സെന്ററുകളായി വികസിപ്പിക്കും തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളിൽ ഭിന്നശേഷി കുട്ടികൾക്കുവേണ്ടി സൗകര്യമൊരുക്കും എല്ലാ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും സ്‌കിൽ ഡെവലപ്പ്മെന്റ്‌ സെന്റർ പ്രീ സ്‌കൂൾ വിദ്യാഭ്യാസത്തിന്‌ പൊതുവായ കരിക്കുലം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 200/400 മീറ്റർ ട്രാക്കും അനുബന്ധ മൈതാനവും കായിക വിദ്യാഭ്യാസത്തെ പ്രധാന വിഷയമാക്കും സ്പോർട്‌സ് സയൻസ് ഗവേഷണത്തിന് മാത്രമായി ‘സ്പോർട്‌സ് യൂണിവേഴ്‌സിറ്റി' കുടുംബശ്രീ അംഗങ്ങള്‍ക്ക് അന്യായ പലിശയില്ലാതെ സ്വകാര്യ ഏജന്‍സികളില്‍നിന്ന് ഉയർന്ന തുക വായ്‌പയെടുക്കാന്‍ അവസരം പഠനത്തിനൊപ്പം സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം ആഫ്റ്റര്‍ സ്കൂള്‍ കെയറും ക്രഷും രൂപീകരിച്ച് സ്ത്രീകളുടെ ഗാര്‍ഹിക ചുമതലകളും ഭാരം കുറയ്ക്കും തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ ക്രൈംമാപ്പിങ് നടത്തും എല്ലാ മെഡിക്കല്‍ കോളേജുകളിലും ലിംഗമാറ്റ ശസ്ത്രക്രിയ സൗകര്യം കേന്ദ്ര സർക്കാരിന്റെ ട്രാൻസ്ജെൻഡർ നിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തെ ആനുകൂല്യങ്ങൾക്ക് ബാധകമാക്കില്ല സംരക്ഷിത വനമേഖലകളെ കോര്‍സോണ്‍, ബഫര്‍സോണ്‍, മാനിപ്പുലേഷന്‍ സോണ്‍ എന്നിങ്ങനെ തിരിച്ച് കൈയേറ്റം തടയും പത്ത് വർഷത്തിനുള്ളിൽ മോണോകള്‍‌ച്ചര്‍ പ്ലാന്റേഷന്‍സ് സ്വാഭാവിക വനങ്ങളാക്കുന്ന "മിഷൻ ഇക്കോ-റസ്റ്റോറേഷൻ' നടപ്പിലാക്കും സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിച്ച് വിൽക്കാനുള്ള നിയമതടസ്സം ഇല്ലാതാക്കും ദുരന്തസമയത്ത് താല്‍ക്കാലിക താമസമൊരുക്കാന്‍ ബഹുമുഖ അഭയകേന്ദ്രങ്ങൾ. മറ്റ് സമയങ്ങളില്‍ ചടങ്ങുകള്‍ക്ക് ഉപയോഗിച്ച് ചെലവ് കണ്ടെത്താം


• നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി
 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 
 നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കും • ‘ചീഫ് മിനിസ്റ്റേഴ്‌സ് നവ കേരള പോസ്റ്റ് ഡോക്ടറൽ 
 ഫെലോഷിപ്പുകൾ' വിപുലപ്പെടുത്തും. 
 മറ്റു ഫെലോഷിപ്പുകൾ ലഭിക്കാത്ത മുഴുവൻ 
 സമയ പിഎച്ച്ഡി ഗവേഷകർക്ക് പ്രത്യേക 
 ഫെലോഷിപ്പ് നൽകും • കേന്ദ്രസർക്കാരിന്റെ വിവേചനത്തിനെതിരെ 
 നിയമ പോരാട്ടം ശക്തമാക്കും • ഡാമുകളിലും പുഴകളിലുമുള്ള മണൽ നിക്ഷേപം 
 കൂടുതൽ ആസൂത്രിതമായും പരിസ്ഥിതി 
 പരിഗണനകൾ പാലിച്ചും ഉപയോഗിക്കും • സർക്കാർ വകുപ്പുകളുടെ സേവനങ്ങളും 
 വിവരങ്ങളും ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന 
 സംവിധാനം ഒരുക്കും • പുതിയ സേവനാവകാശ നിയമ പ്രകാരം 
 സർക്കാർ സേവനങ്ങൾ 
 സമയബന്ധിതമായി ലഭ്യമാക്കും • സൈബർ കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യാൻ 
 പ്രത്യേക പോർട്ടൽ • മലയോരങ്ങളിലും കടലോരങ്ങളിലും 
 മറ്റു പുറംപോക്കുകളിലും താമസിക്കുന്നവർക്ക് 
 സാധ്യമായ പട്ടയങ്ങൾ വിതരണം ചെയ്യും • പട്ടികജാതി വിഭാഗങ്ങൾ അനുഭവിച്ചുവരുന്ന 
 ആനുകൂല്യങ്ങൾ പൂർണമായും സംരക്ഷിക്കും • "നവകേരളത്തിന് ജനകീയാസൂത്രണം’ എന്ന 
 വിപുലമായ ജനകീയ വികസന ക്യാമ്പയിൻ • നഗരങ്ങളിൽ സ്വാപ്പ് ഷോപ്പ്‌ • കൂടുതൽ ഡിജിറ്റൽ സഹായങ്ങൾക്ക് 
 കെ-സ്മാർട്ട്‌ 2.0 • ആറാം ധനകാര്യ കമീഷൻ റിപ്പോർട്ട് നടപ്പാക്കും • പട്ടണങ്ങളിൽ ബയോ സിഎൻജി പ്ലാന്റുകൾ • സാനിട്ടറി മാലിന്യത്തിന്റെ പ്രശ്നം പരിഹരിക്കും • കേരള വാട്ടർ അതോറിറ്റിയുടെ നഷ്ടം
 കുറയ്‌ക്കാനും കാര്യക്ഷമത വർധിപ്പിക്കാനും നടപടി • പൊതുയിടങ്ങളിൽ വാട്ടർ എടിഎമ്മുകൾ • തൊഴിലുറപ്പ്‌ പദ്ധതിയിലെ കേന്ദ്രനയം 
 തിരുത്തിക്കാൻ ശ്രമം തുടരും. സംസ്ഥാന 
 സർക്കാർ അധികതുക വകയിരുത്തും • വയോജന സംരക്ഷണം ഉറപ്പാക്കും. ആരോഗ്യം, 
 സാമൂഹ്യനീതി, തദ്ദേശസ്വയംഭരണം എന്നീ 
 വകുപ്പുകളുടെ ഏകോപന സംവിധാനമുണ്ടാക്കും. വയോജന കമീഷനെ ശക്തിപ്പെടുത്തും • ഇൻക്ലൂസീവ്‌ വിദ്യാഭ്യാസം സാർവത്രികമാക്കും, 
 സ്‌പെഷ്യൽ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള 
 ധനസഹായം വർധിപ്പിക്കും • പട്ടിക വർഗവിഭാഗങ്ങളുടെ സമഗ്ര വികസനം 
 ഉറപ്പാക്കും. ഓരോ പ്രദേശത്തും ലഭ്യമായ 
 പുറമ്പോക്ക് ഭൂമി, മിച്ചഭൂമി എന്നിവ 22,000-ത്തോളം 
 വരുന്ന ഭൂരഹിത കുടുംബങ്ങൾക്ക് 
 അടിയന്തരമായി വിതരണം ചെയ്യും • പ്രീമെട്രിക് - പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ 
 ആധുനീകരിക്കും • ആഭ്യന്തര ഭഷ്യോൽപ്പാദനം വർധിപ്പിക്കും • എൻജിനിയറിങ്‌ കോഴ്സുകളുടേയും 
 പോളിടെക്നിക്കുകളിലെയും കരിക്കുലം 
 സമഗ്രമായി പരിഷ്‌കരിക്കും • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ 
 മികച്ച നടനുള്ള അവാർഡ് സത്യന്റെപേരിലും 
 നടിക്കുള്ള അവാർഡ് പി കെ റോസിയുടെ 
 പേരിലും ഏർപ്പെടുത്തും • പ്രധാന നഗരങ്ങളിൽ കേരള കലാകേന്ദ്രങ്ങൾ • കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ 
 അന്താരാഷ്ട്ര ചലച്ചിത്രപഠന സ്ഥാപനമാക്കും • വനിതാ ചലച്ചിത്ര സംവിധായകർക്ക് നൽകുന്ന 
 ധനസഹായം വർധിപ്പിക്കും • പ്രാഥമിക സഹകരണ സംഘങ്ങൾ വഴി 
 നെൽകർഷകർക്ക് സംഭരണ സമയത്ത് 
 നേരിട്ട് പണം നൽകും • കോട്ടയത്തെ റബർ പാർക്ക് പൂർത്തിയാക്കും ​• ഭൂപതിവ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ ​• ഹൈറേഞ്ച് മേഖലകൾക്കായി പ്രത്യേക 
 ഭൂതർക്ക പരിഹാര ട്രിബ്യൂണലുകൾ ​• മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; 
 നഷ്ടപരിഹാര തുക വർധിപ്പിക്കും. 
 ഉടൻ പണം ലഭ്യമാക്കുന്നതിനുള്ള 
 ഇൻഷുറൻസ് പരിരക്ഷ പദ്ധതി • തീരദേശത്തെ പാർപ്പിട പ്രശ്നം പരിഹരിക്കും • വകുപ്പുതല അന്വേഷണത്തിൽ ക്രമക്കേട്‌ 
 തെളിഞ്ഞ സഹകരണസംഘങ്ങൾക്കെതിരെ
 കർശന നടപടി • സംസ്ഥാന ഭാഗ്യക്കുറി കൂടുതൽ ആകർഷകമാക്കും; 
 വിൽപ്പനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കും ​• കെഎസ്എഫ്ഇ വ്യാപാരികൾക്ക് ചിട്ടി ​​ • കേരള ബാങ്കിലൂടെ ചെറുകിട വ്യാപാരികൾക്ക്‌ 
 പ്രത്യേക പദ്ധതികൾ



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home