ad
Deshabhimani

print edition തുടർതരംഗം

LDF Government
വെബ് ഡെസ്ക്

Published on Apr 08, 2026, 12:01 AM | 2 min read

ആർത്തലച്ച ജനസാഗരം ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു– ഇത് കേരളമാണ്, 
ഇവിടെ വികസനവും കരുതലുമാണ് 
തുടർക്കഥയാവുക. വാനിലുയർന്ന 
കൊടികളുടെ നിറഭേദങ്ങൾക്കപ്പുറം, 
പ്രതിസന്ധികളിൽ തളരാതെ ചേർത്തുപിടിച്ച ഭരണത്തിന്റെ തുടർച്ചയ്ക്കായുള്ള 
ജനതയുടെ ഹൃദയമിടിപ്പാണ് തെരുവുകളിൽ അലയടിച്ചത്. ഈ ആവേശം വെറുമൊരു 
കൊട്ടിക്കലാശമല്ല; ചരിത്രം 
തിരുത്തിക്കുറിക്കാനുള്ള നാടിന്റെ 
ഉറച്ച കാൽവയ്‌പ്പാണ്...


നമ്മുടെ വോട്ട്‌


നമ്മൾ സ്വരുക്കൂട്ടിയ സ്വപ്‌നങ്ങൾ 
കരിഞ്ഞുപോകാതിരിക്കാനാണ്‌.

കുഞ്ഞുങ്ങളുടെ പുഞ്ചിരി 
വാടാതിരിക്കാനാണ്‌.

മക്കളുടെ പ്രതീക്ഷകൾ 
ചിറകറ്റുവീഴാതിരിക്കാനാണ്‌.


​നമ്മുടെ വോട്ട്‌


അനീതിയുടെ പേരിൽ ഒരുതുള്ളി കണ്ണീരു വീഴാത്ത,

മതഭ്രാന്തിന്റെ പേരിൽ ഒരിറ്റു ചോര പൊടിയാത്ത,

പോഷകാഹാരമില്ലാതെ ഒരു കുഞ്ഞുപോലും മരിക്കാത്ത,

പെൻഷൻ മുടങ്ങിയതിന്റെ പേരിൽ ഒരാളും ജീവനൊടുക്കാത്ത,

ശന്പളം കിട്ടാത്തതിന്റെ പേരിൽ ജീവനക്കാർ വിഷംകഴിച്ചു മരിക്കാത്ത

കാലത്തിന്റെ തുടർച്ചയ്ക്കാണ്‌.


കേരളം 2026–2031


• സാമൂഹ്യസുരക്ഷാ പെൻഷൻ 3000 രൂപയാക്കും

• ഇവിടെ പഠിച്ചാൽ ജോലി ഉറപ്പ്

• 50% സ്ത്രീകൾക്കും ജോലി

• കുടുംബശ്രീ ബാങ്ക് ലിങ്കേജ് വായ്‌പ 
 20,000 കോടി രൂപയാക്കും

• മുഖ്യമന്ത്രിയുടെ സ്‌ത്രീ സുരക്ഷാ പദ്ധതി 
 1000 രൂപ

• തൊഴിലന്വേഷകർക്ക് 1000 രൂപ 
 വീതം നൽകുന്ന ‘കണക്ട് ടു 
 വർക്ക്' പദ്ധതി വിപുലീകരിക്കും

• പരിധിയില്ലാത്ത ചികിത്സാസഹായം

• ലൈഫ് മിഷൻ 2.0 എല്ലാവർക്കും കിടപ്പാടം

• വയോജനങ്ങൾക്ക് തുടക്കത്തിലേ ചികിത്സ

• കിടപ്പുരോഗികൾക്ക് സമ്പൂർണ പരിരക്ഷ

• ഐടി രംഗത്ത് 5 ലക്ഷം പുതിയ തൊഴിലവസരം

• എല്ലാവർഷവും ആഗോള നിക്ഷേപക ഉച്ചകോടി

• സ്റ്റാർട്ടപ്പുകളിൽ രണ്ടുലക്ഷം പേർക്ക് തൊഴിൽ, 20,000 കോടി നിക്ഷേപം

• കിഫ്ബിയെ സംരക്ഷിക്കും

• ‘കേവല ദാരിദ്ര്യം' പൂർണമായും ഇല്ലാതാക്കും 
 ‘ആപേക്ഷിക ദാരിദ്ര്യം' കുറയ്ക്കും

• മുഴുവൻ വീടുകളിലും കുടിവെള്ളം

• നെല്ലിന്റെ താങ്ങുവില 35 രൂപയും 
 നാളികേരത്തിന്റേത് 45 രൂപയുമാക്കും

• റബറിന്റെ താങ്ങുവില 300 രൂപയാക്കും

• തൊഴിലുറപ്പ് പദ്ധതിക്ക് അധിക തുക 


• കടൽ കടലിന്റെ മക്കൾക്ക്, 
 ബ്ലൂ ഇക്കോണമി എതിർക്കും

• ഹൈസ്‌പീഡ് റെയിൽ കോറിഡോർ നടപ്പാക്കും

• കെഎസ്ആർടിസി പ്രവർത്തനം ലാഭത്തിലാക്കും

• സ്വകാര്യ മേഖലയിലും പട്ടികജാതി 
 പട്ടികവർഗ സംവരണം

• വൈദ്യുതി സേവനങ്ങൾ ലോകോത്തര 
 നിലവാരത്തിലാക്കും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home