ad
Deshabhimani

ഉലയില്ല കോതമംഗലം

Election

കോതമംഗലത്തെ എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോണിന് ആയക്കാട് തൈക്കാവുംപടിയിൽ നൽകിയ സ്വീകരണം

avatar
ജോഷി അറയ്‌ക്കൽ

Published on Apr 01, 2026, 12:41 AM | 1 min read

കോതമംഗലം

വികസനം പ്രധാന ചർച്ചാവിഷയമാകുന്ന തെരഞ്ഞെടുപ്പിൽ കോതമംഗലം മണ്ഡലം മൂന്നാംതവണയും വികസനത്തുടർച്ചയ്‌ക്കൊപ്പംതന്നെയെന്ന്‌ വോട്ടർമാർ ഉറപ്പിച്ചുകഴിഞ്ഞു. 10 വർഷംകൊണ്ട് നാലായിരത്തിലധികം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആന്റണി ജോണാണ്‌ എൽഡിഎഫ് സ്ഥാനാർഥി.

ലൈഫ് ഭവന പദ്ധതി, റോഡ് ഗതാഗതം, ആരോഗ്യ–-വിദ്യാഭ്യാസ രംഗം എന്നിവയിലൂടെ നാടിന്റെ മുഖച്ഛായ മാറ്റിയ അടിസ്ഥാന സൗകര്യ വികസനം എൽഡിഎഫ്‌ വിജയം അടിവരയിടുന്നു. ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ തങ്കളം–കോഴിപ്പിള്ളി ബൈപാസ് യാഥാർഥ്യമാക്കാനായത്‌ മികച്ച നേട്ടങ്ങളിലൊന്നാണ്‌. മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾ ഉന്നത നിലവാരത്തിൽ ഹൈടെക് ആക്കിയതും സ്മാർട്ട്ക്ലാസ് റൂമുകൾ, സ്കൂൾബസുകൾ എന്നിവയും വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമുണ്ടാക്കി. ദീർഘകാല ആവശ്യമായ നേര്യമംഗലം അഗ്നിരക്ഷാനിലയവും യാഥാർഥ്യമായി.


വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന്‌ 13.15 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കി. ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറവരെയുള്ള പ്രദേശങ്ങളിൽ ഇലക്‌ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചു. മനുഷ്യ–വന്യമൃഗ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുന്നതിന്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കോതമംഗലം വനം ഡിവിഷൻ ആസ്ഥാനത്ത് തുറന്നു. വനംവകുപ്പിന്റെ രണ്ടിടത്തെ ദ്രുതകർമസേനയ്‌ക്ക്‌ എംഎൽഎ ഫണ്ടിൽനിന്ന്‌ വാഹനം ലഭ്യമാക്കി.

കോതമംഗലം, മൂന്നാർ ഡിവിഷനുകളിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ എമർജൻസി ഓപ്പറേഷൻ സെന്റർ ആരംഭിക്കാനുള്ള നടപടിയും സ്വീകരിച്ചു. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ശബ്ദവും വെളിച്ചവും ഉണ്ടാക്കി തിരികെ കാട്ടിലേക്ക് വിടുന്ന ഇലക്‌ട്രിക്‌ അലാറം സംവിധാനം തട്ടേക്കാട് റേഞ്ചിലെ വിവിധ അതിർത്തിപ്രദേശങ്ങളിൽ ആറെണ്ണം സ്ഥാപിച്ചിട്ടുണ്ട്.


232 കോടി രൂപ ചെലവിൽ ഭൂതത്താൻകെട്ട് മിനി ജലവൈദ്യുതപദ്ധതി പൂർത്തീകരണത്തോട്‌ അടുക്കുന്നു. 1800 കുടുംബങ്ങൾക്ക് പട്ടയവും നൽകി.

ഇക്കുറിയും മണ്ഡലം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയതിലെ അതൃപ്‌തി കോൺഗ്രസിൽ തുടരുന്നു. കഴിഞ്ഞതവണ പരാജയപ്പെട്ടയാളെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച്‌ നെല്ലിക്കുഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റും യുഡിഎഫ് ചെയർമാനുമായ അലി പടിഞ്ഞാറച്ചാലിൽ രാജിവച്ചു.

യുഡിഎഫിനായി കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ്‌ ഷിബു തെക്കുംപുറവും എൻഡിഎയ്‌ക്കായി അജി നാരായണനുമാണ് മത്സരരംഗത്തുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home