ad
Deshabhimani

ഇടത്തേക്ക്‌ മാറാനുറച്ച്‌ പെരിന്തൽമണ്ണ

aa
avatar
എ രാധാകൃഷ്‌ണൻ

Published on Mar 09, 2026, 01:01 AM | 2 min read

പെരിന്തൽമണ്ണ

ഇടതുപക്ഷ മനസുള്ള വള്ളുവനാടൻ ഭൂമികയാണ്‌ പെരിന്തൽമണ്ണ. കമ്യൂണിസ്‌റ്റ്‌ ആചാര്യൻ ഇ എം എസിന്റെ ജന്മനാടായ ഏലംകുളം ഉൾകൊള്ളുന്ന മണ്ഡലം. പാർടി നിരോധിച്ച സമയത്ത്‌ എ കെ ജി ഒളിവിൽ നിന്നും പുറത്തുവന്ന് അറസ്‌റ്റ്‌ വരിക്കാൻ തെരഞ്ഞെടുത്തതും പെരിന്തൽമണ്ണയായിരുന്നു. മൺമറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളായ ചെറുകാട്, ഇ പി ഗോപാലൻ, കൊങ്ങശേരി കൃഷ്ണൻ, ആർ പി മാസ്റ്റർ, സി ആർ മാസ്റ്റർ, അധ്യാപക നേതാവ് ആർ എൻ മനഴി, പി മൂസക്കുട്ടി തുടങ്ങിയവരുടെ തട്ടകം. മുതിർന്ന നേതാവ്‌ പലോളി മുഹമ്മദ്‌കുട്ടി ഇവിടെനിന്നും നിയമസഭയിലെത്തിയിട്ടുണ്ട്‌. തൂതപ്പുഴയും അമ്മിനിക്കാടൻ മലയോരവും അതിരിടുന്നതാണ് പെരിന്തൽമണ്ണ മണ്ഡലം. കൃഷിയാണ് പ്രധാനം. സംസ്ഥാന രൂപീകരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പാലക്കാട് ജില്ലയുടെ ചെറിയ ഭാഗംകൂടി ചേർന്നതായിരുന്നു പെരിന്തൽമണ്ണ മണ്ഡലം. മലപ്പുറം ജില്ലാ രൂപീകരണത്തോടെയാണ് ഇവ മാറ്റിയത്. എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി വിജയിപ്പിച്ച ചരിത്രമാണ് പെരിന്തൽമണ്ണക്കുള്ളത്. പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, ഏലംകുളം, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ പഞ്ചായത്തുകളുമാണ്‌ മണ്ഡലത്തിൽ ഉൾപ്പെടുന്നത്‌. 2021ൽ സംസ്ഥാനത്തെ ചെറിയ ഭൂരിപക്ഷമായ 38 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം ജയിച്ചത്. ഈ വിജയത്തെ ചൊല്ലിയുള്ള തർക്കം ഇപ്പോഴും കോടതിയിലാണ്‌. 2021ലെ കൈപ്പിഴ ആവർത്തിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് പെരിന്തൽമണ്ണയിലെ വോട്ടർമാർ. കഴിഞ്ഞ 10 വർഷങ്ങളിൽ പിണറായി വിജയൻ സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. കിഫ്ബിയിലൂടെ എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നത്. 92.5 കോടി രൂപ ചെലവിട്ട രാമഞ്ചാടി കുടിവെള്ള പദ്ധതി മണ്ഡലത്തിലെ ജനങ്ങളുടെ ദാഹമകറ്റാൻ ദീർഘവീക്ഷണത്തോടെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണ്. പെരിന്തൽമണ്ണ നഗരസഭയിലെ 400 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയം, മറ്റു പഞ്ചായത്തുകളിൽ ലൈഫ് ഭവനപദ്ധതിയിൽ നിർമിച്ച വീടുകൾ, പെരിന്തൽമണ്ണ കോടതി സമുച്ചയം, തൂത പാലം, തൂത-–വെട്ടത്തൂർ റോഡ്, പൂവ്വത്താണി-– ആലിപറമ്പ്-– കാമ്പറം റോഡ്, വിദ്യാഭ്യസ സ്ഥാപനങ്ങൾ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടങ്ങൾ, ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, പുലാമന്തോൾ, താഴേക്കോട്, ആലിപ്പറമ്പ്, മേലാറ്റൂർ, വെട്ടത്തൂർ, ഏലംകുളം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കെട്ടിടങ്ങൾ... അങ്ങനെ നീളുന്നു വികസന നേട്ടങ്ങൾ. പുലാമന്തോൾ–കൊളത്തൂർ റോഡ് പുനരുദ്ധാരണത്തിന് ഏഴ്‌ കോടി രൂപ നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ചു. ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അടക്കമുള്ള ഇ എം എസ് വിദ്യാഭ്യസ കോംപ്ലക്‌സിൽ പുതിയ കെട്ടിടങ്ങൾക്ക്‌ 13 കോടി രൂപയാണ് ചെലവഴിച്ചത്. മണ്ഡലത്തിന്റെ വികസനത്തിനായി ഒന്നും സ്വന്തം നിലയിൽ എറ്റെടുക്കാൻ സിറ്റിങ്ങ് എംഎൽഎയായ നജീബ് കാന്തപുരത്തിനായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home