ad
Deshabhimani

വനിതയെ വോട്ട്‌ ചെയ്യാൻ അനുവദിച്ചില്ല: 
ബൂത്തിൽ സംഘർഷം

ചേരാവള്ളിയിലെ ബൂത്തിൽ വനിതയെ വോട്ട് ചെയ്യാനനുവദിക്കാതെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞതറിഞ്ഞ്‌ 
എൽഡിഎഫ്‌ സ്ഥാനാർഥി യു പ്രതിഭയടക്കമുള്ള നേതാക്കൾ എത്തിയപ്പോൾ

ചേരാവള്ളിയിലെ ബൂത്തിൽ വനിതയെ വോട്ട് ചെയ്യാനനുവദിക്കാതെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞതറിഞ്ഞ്‌ 
എൽഡിഎഫ്‌ സ്ഥാനാർഥി യു പ്രതിഭയടക്കമുള്ള നേതാക്കൾ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Apr 10, 2026, 12:10 AM | 1 min read

കായംകുളം ​

പോളിങ്‌ സമയം അവസാനിക്കുന്നതിനുമുമ്പേ പോളിങ്‌ സ്റ്റേഷനിൽ പ്രവേശിച്ച വനിതാ വോട്ടറെ വോട്ട് ചെയ്യാനനുവദിക്കാതെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. ചേരാവള്ളിയിലെ 107–-ാം നമ്പർ ബൂത്തിലാണ് സംഭവം. പോളിങ്‌ അവസാനിക്കുന്നതിനുമുമ്പേ പോളിങ്‌ സ്റ്റേഷനുള്ളിൽ വനിതാ വോട്ടർ പ്രവേശിച്ചെങ്കിലും കോൺഗ്രസ്‌ പ്രവർത്തകർ ബൂത്തിനുള്ളിലേക്ക് തള്ളിക്കയറി വോട്ട് ചെയ്യുന്നത്‌ തടയുകയായിരുന്നു. സംഘർഷത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ വോട്ടറെ കൈയേറ്റം ചെയ-്‌തു. സംഭവമറിഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ, നേതാക്കളായ കെ എച്ച് ബാബുജാൻ, എ ഷാജഹാൻ, ബി അബിൻഷാ, എസ് കേശുനാഥ്, ജി അനിൽ എന്നിവർ സ്ഥലത്തെത്തി. വനിതാ വോട്ടറെ വോട്ട് ചെയ്യിക്കണമെന്ന ഉറച്ച നിലപാട് നേതാക്കൾ സ്വീകരിച്ചതോടെ രാത്രി എട്ടോടെ വോട്ട് രേഖപ്പെടുത്തി. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച്‌ ഒമ്പതോടെയാണ്‌ ഉദ്യോഗസ്ഥർ ബൂത്ത്‌ വിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home