വി എസാണ് ഉൗർജം, ഏത് പോരാട്ടത്തിനും

അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം വി എസ് അച്യുതാനന്ദന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യ വസുമതിയെ സന്ദർശിച്ചപ്പോൾ. മകൻ വി എ അരുൺകുമാർ, വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് എന്നിവർ സമീപം
അമ്പലപ്പുഴ
വി എസ് അച്യുതാനന്ദന്റെ തിരുവനന്തപുരത്തെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ എച്ച് സലാമിനുള്ളിൽ ഓർമകളുടെ കടലല ഇരമ്പി. ബുധൻ രാവിലെയാണ് അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം എത്തിയത്. വി എസിന്റെ ഭാര്യ വസുമതി, മകൻ ഡോ. വി എ അരുൺ കുമാർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ സന്ദർശിച്ചു. വി എസിന്റെ ഭാര്യ വസുമതി എച്ച് സലാമിന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു, വിജയാശംസകൾ നേർന്നു. വി എസിന്റെ ഓർമകൾ ഏത് പോരാട്ടത്തിനിറങ്ങുമ്പോഴും കരുത്താണെന്ന് എച്ച് സലാം പറഞ്ഞു. വി എസും കുടുംബവും അമ്പലപ്പുഴയിലാണ് വോട്ട് ചെയ്യുക. വി എസ് അടക്കം കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് അമ്പലപ്പുഴയിലേത്. വഞ്ചനയ്‌ക്ക് വി എസിന്റെ നാട് ശക്തമായ മറുപടി കൊടുക്കുമെന്നും സലാം പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തും സലാമിനൊപ്പമുണ്ടായിരുന്നു.










0 comments