ad
Deshabhimani

print edition വോട്ടിന് വിദേശയാത്ര: ലീഗ് നേതാവിനെതിരെ കേസ്

C P Bavahaji V S Joy

സി പി ബാവഹാജി വി എസ് ജോയിക്കൊപ്പം (ഇടത്), സി പി ബാവഹാജി (വലത്)

വെബ് ഡെസ്ക്

Published on Mar 30, 2026, 03:17 AM | 1 min read

​​തിരൂർ: വോട്ടിന് വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്‌ലിം ലീഗ് നേതാവിനെതിരെ തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കേസെടുത്തു. സംഭവത്തിൽ തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി എസ്‌ ജോയിയും നിയമകുരുക്കിൽ.​ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ മാണൂർ സി പി ബാവഹാജിക്കെതിരെയാണ്‌ കോടതി കേസെടുത്ത് അന്വേഷണത്തിന്‌ ഉത്തരവിട്ടത്.


ജോയിക്ക് കൂടുതൽ ഭൂരിപക്ഷം നൽകുന്ന പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾക്ക്‌ ഗൾഫ് യാത്ര വാഗ്ദാനം ചെയ്ത സംഭവത്തിലാണ് നടപടി. 15 ദിവസത്തെ യുഎഇ യാത്രയും താമസ, ഭക്ഷണ ചെലവുമാണ് വാഗ്ദാനം ചെയ്‌തത്‌. 22ന് വൈകിട്ട് മംഗലം പഞ്ചായത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് സംഭവം.


വാർത്തയായതോടെ പ്രസംഗത്തിന്റെ വീഡിയോ ലിങ്ക് സഹിതം തവനൂർ മണ്ഡലം വരണാധികാരിയായ തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര തിരൂർ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകി. വിശദമായ റിപ്പോർട്ട് കലക്ടർക്കും നൽകി. പൊലീസ് റിപ്പോർട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. തുടർന്നാണ് കൂടുതൽ അന്വേഷണം നടത്താൻ തിരൂർ എസ്എച്ച്ഒ അനിൽകുമാർ ടി മേപ്പള്ളിക്ക് കോടതി നിർദ്ദേശം നൽകിയത്.


കുറ്റം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്ന് വരണാധികാരി ദിലീപ് കെ കൈനിക്കര പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home