ad
Deshabhimani

ഒരേയൊരു 
പി പ്രസാദ്‌

പി പ്രസാദ്

പി പ്രസാദ്

വെബ് ഡെസ്ക്

Published on Apr 07, 2026, 02:45 AM | 1 min read

​ചേർത്തല

ചേർത്തലയുടെ സ‍ൗമ്യമുഖമായ പി പ്രസാദിനെ വീണ്ടും തെരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്‌ ചേർത്തല. സാധാരണക്കാർക്കിടയിലേക്ക്‌ ഏതുസമയവും ഓടിയെത്തുന്ന ജനനായകനെ ചേർത്തുപിടിക്കുന്ന കാഴ്‌ചയാണ്‌ ചേർത്തലയിൽ. മന്ത്രി, എംഎൽഎ എന്നീ നിലകളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ പ്രസാദിന്‌ മുൻതൂക്കം നൽകുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനമെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രചാരണം ആരംഭിക്കാനായത്‌ മണ്ഡലത്തിൽ എൽഡിഎഫിന്റെ കെട്ടുറപ്പിന് തെളിവാണ്‌. പ്രചാരണത്തിന്റെ ഓരോഘട്ടത്തിലും ചിട്ടയോടെ നടത്തിയ പ്രവർത്തനങ്ങളും എൽഡിഎഫിന്‌ ആത്മവിശ്വാസം നൽകുന്നു. പ്രസാദ്‌ എത്തുന്ന കുടുംബയോഗങ്ങളിലും സ്വീകരണ പര്യടനങ്ങളിലുമെല്ലാം വൻ ജനപങ്കാളിത്തം അദ്ദേഹത്തോടുള്ള ചേർത്തലയുടെ സ്‌നേഹം എടുത്തുകാട്ടുന്നു. യുഡിഎഫിനായി ചേർത്തലയിൽ മത്സരിക്കാൻ കാത്തിരുന്നവർക്ക്‌ പലർക്കും നിരാശയായിരുന്നു ഫലം. ജില്ലയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ്‌ നേതാവിന്റെ നോമിനിയായാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി കെ ആർ രാജേന്ദ്രപ്രസാദ്‌ വരുന്നത്‌. പാളയത്തിൽ പട ര‍ൂപപ്പെടാൻ ഇതും കാരണമായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home