വഴിയോരക്കച്ചവടക്കാരുടെ പിന്തുണ സലാമിന്

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ കുടുംബസംഗമം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു അമ്പലപ്പുഴ മണ്ഡലം കുടുംബസംഗമം തീരുമാനിച്ചു. സിഐടിയു ദേശീയ കൗൺസിലംഗം ആർ നാസർ കുടുംബസംഗമം ഉദ്ഘാടനംചെയ-്‌തു. യൂണിയൻ അമ്പലപ്പുഴ ഏരിയ സെക്രട്ടറി മധു അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എം സുനിൽകുമാർ, ജില്ലാ ട്രഷറർ പി കെ ഫൈസൽ, ജില്ലാ കമ്മിറ്റിയംഗം ഉഷ എന്നിവർ സംസാരിച്ചു.











0 comments