തീരത്താകെ ചെങ്കൊടിത്തിര

എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന്റെ വിജയത്തിനായി നടത്തിയ തീരദേശ റാലി സി എസ് സുജാത സ്ഥാനാർഥി എച്ച് സലാമിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
അമ്പലപ്പുഴ
തീരദേശത്തെ ചെങ്കടലാക്കി എല്‍ഡിഎഫ് അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി എച്ച് സലാമിന്റെ വിജയമുറപ്പിച്ച് റാലി. പകല്‍ രണ്ടോടെ അമ്പലപ്പുഴ അയ്യന്‍ കോയിക്കലിൽനിന്നും ആയിരങ്ങള്‍ അണിനിരന്ന് ചെങ്കൊടിയേന്തിയും ചുവപ്പുതൊപ്പികളണിഞ്ഞും മുന്നേറിയ തീരദേശ റാലിയില്‍ ആവേശം അലതല്ലി. അയ്യൻ കോയിക്കൽ പടിഞ്ഞാറ് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത എച്ച് സലാമിന് പതാക കൈമാറി റാലി ഉദ്ഘാടനംചെയ്തതോടെ അന്തരീക്ഷം മുദ്രാവാക്യം വിളികളാൽ മുഖരിതമായി. തീരദേശത്തിന്റെ ഹൃദയത്തുടിപ്പറിയുന്ന എച്ച് സലാം എംഎൽഎ കഴിഞ്ഞ അഞ്ചുവർഷം തീരദേശ ജനതയ്‌ക്കായി നല്‍കിയ വിവിധ പദ്ധതികൾക്കുള്ള നന്ദിപ്രഖ്യാപനമായി റാലി. സലാമിനെ കാണാനും പൂക്കൾ കൈമാറാനും ഹാരമണിയിക്കാനും ഒപ്പം നിന്ന് സെൽഫി പകർത്താനുമായി സ്ത്രീകളടക്കമുള്ളവർ വിവിധയിടങ്ങളിൽ തിരക്കുകൂട്ടി. 121 കോടി രൂപ ചെലവിൽ പുന്നപ്ര മുതൽ തോട്ടപ്പള്ളി വരെ നിർമിക്കുന്ന 43 പുലിമുട്ടുകളിൽ 13 എണ്ണമാണിനി പൂർത്തിയാകാനുള്ളത്. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എൽഡിഎഫ് നേതാക്കളായ എ ഓമനക്കുട്ടൻ, ഇ കെ ജയൻ, അജയ് സുധീന്ദ്രൻ, സി ഷാംജി, പി പി പവനൻ, മുജീബ് റഹ്മാൻ, ജമാൽ പളളാത്തുരുത്തി, പി കെ സദാശിവൻപിള്ള, സാദിക് മാക്കിയിൽ, പി എസ് എം ഹുസൈൻ, അഡ്വ. ആർ രാഹുൽ, ബി നസീർ, വി കെ ബൈജു, സാദിക് ഉലഹൻ, കെ മോഹൻകുമാർ, വി കെ ബൈജു, എ പി ഗുരുലാൽ, കെ എം ജുനൈദ് എന്നിവർ നേതൃത്വം നൽകി. അമ്പലപ്പുഴയിൽ തീരദേശ റാലി രാത്രി 9.30ന് ഇ എസ് ഐ ജങ്ഷന് സമീപം സമാപിച്ചു.










0 comments