print edition 'വനിതകളല്ലെന്ന് ആക്ഷേപമുള്ളവർക്ക് പരിശോധിക്കാം'; സ്‌ത്രീത്വത്തെ അപമാനിച്ച് പി എം എ സലാം

പി എം എ സലാം (File)
മലപ്പുറം: സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവനയുമായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ‘വനിതകൾക്കാണ് ലീഗ് സീറ്റ് നൽകിയത്. അവർ വനിതകളല്ലെന്ന് ആക്ഷേപമുള്ളവർക്ക് പരിശോധിച്ച് ഉറപ്പുവരുത്താം’– നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ ലീഗിനെ പരിഗണിച്ചില്ലെന്ന പരാതി സംബന്ധിച്ച വാർത്താ ലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്‌ഡിപിഐയുമായി യുഡിഎഫിന് സഹകരണമില്ല. എന്നാൽ, ഓരോ നിയോജക മണ്ഡലത്തിലും വോട്ട് ഉറപ്പാക്കുകയെന്നത് സ്ഥാനാർഥികളുടെ ജനാധിപത്യ ഉത്തരവാദിത്വമാണ്. അതിൽ തെറ്റില്ല – മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സലാം പറഞ്ഞു.










0 comments