ad
Deshabhimani

മനോരമയുടെ വ്യാജ പ്രചരണം; സർവേ ഫലമെന്ന പേരിൽ നൽകിയ വാർത്ത തെറ്റാണെന്ന് ന്യൂസ് 18 കേരളം

manorama fake news
വെബ് ഡെസ്ക്

Published on Mar 28, 2026, 01:39 PM | 1 min read

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളെ അധികരിച്ചു മനോരമ ഓൺലൈനിൽ പ്രസിദ്ധികരിച്ച വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി ന്യൂസ് 18 കേരളം രംഗത്ത്. മനോരമ ഓൺലൈൻ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്നും തങ്ങൾ പുറത്തുവിട്ട യഥാർത്ഥ സർവേ ഫലം മറ്റൊന്നാണെന്നും ചാനൽ ഔദ്യോഗികമായി അറിയിച്ചു.


യഥാർത്ഥ സർവേ ഫലം ഇങ്ങനെ

ന്യൂസ് 18 കേരളം പുറത്തുവിട്ട 'വോട്ട് വൈബ്' അഭിപ്രായ സർവേ പ്രകാരം കേരളത്തിൽ എൽഡിഎഫിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. സർവേയിലെ സീറ്റ് നില താഴെ പറയുന്ന പ്രകാരമാണ്:


LDF: 71 - 74 സീറ്റുകൾ


UDF: 67 - 70 സീറ്റുകൾ


NDA: 02 - 03 സീറ്റുകൾ


യുഡിഎഫിന് മേൽക്കൈ ലഭിക്കുമെന്നും ഭരണമാറ്റം ഉറപ്പാണെന്നും കാണിച്ച് തങ്ങളെ അധികരിച്ചു മനോരമ ഓൺലൈൻ നൽകിയ വാർത്ത വ്യാജ വാർത്തയാണെന്ന് ന്യൂസ് 18 ചൂണ്ടികാണിക്കുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home