നവകേരളത്തിന് കരുത്തേകാൻ; എൽഡിഎഫ് പ്രകടനപത്രിക നാളെ

തിരുവനന്തപുരം: കേരളത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തിയ ഇടതുപക്ഷ മുന്നണി സർക്കാരിന്റെ തുടർച്ചയ്ക്ക് വഴികാട്ടാൻ പ്രകടനപത്രിക വ്യാഴാഴ്ച പുറത്തിറക്കും. കോഴിക്കോട്ട് സി എച്ച് കണാരന് സ്മാരക മന്ദിരത്തിൽ രാവിലെ പത്ത് മണിക്കാണ് പ്രകാശനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ പങ്കെടുക്കും.
കേരളപ്പിറവിക്കുശേഷം ഏഴു പതിറ്റാണ്ട് പിന്നിടുന്ന ഈ ഘട്ടത്തിൽ ചരിത്ര പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പിനാണ് നാട് ഒരുങ്ങുന്നത്. വോട്ടെടുപ്പിന് ഇനി എട്ടുനാൾ മാത്രം. പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടതുപക്ഷം ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. കേരളത്തിന്റെ മുഖച്ഛായ ആകെ മാറ്റിയ പത്തുവർഷത്തെ എൽഡിഎഫ് ഭരണംതന്നെയാണ് നാടെങ്ങും ചർച്ച.
നവകേരള സൃഷ്ടിയിലൂന്നിയ എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തിന് അനുരൂപമായാകും പ്രകടനപത്രിക. മുൻ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും, അവയുടെ പുരോഗതി ജനസമക്ഷം അവതരിപ്പിച്ച് പ്രോഗ്രസ് കാർഡ് റിപ്പോർട്ട് പുറത്തിറക്കുകയും ചെയ്ത അനുഭവം കേരളത്തിന്റെ മുന്നിലുണ്ട്.










0 comments