ad
Deshabhimani

വനമേഖലയോട്‌ ചേര്‍ന്ന്‌ താമസിക്കുന്നവരുടെ ജീവനും ഉപജീവനവും സംരക്ഷിക്കും; എൽഡിഎഫ്‌ പ്രകടനപത്രിക

Forest

നായാടംപൊയിൽ വനപ്രദേശം (File)

വെബ് ഡെസ്ക്

Published on Apr 05, 2026, 12:00 AM | 1 min read

തിരുവനന്തപുരം: വനം സംരക്ഷിക്കുന്നതോടൊപ്പം വനമേഖലയോട്‌ ചേര്‍ന്ന്‌ താമസിക്കുന്ന ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുമെന്ന സമീപനമെടുക്കുമെന്ന് എല്‍ഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക. വന്യജീവി സംരക്ഷണ നടപടി ജനങ്ങള്‍ക്ക്‌ ഭീഷണിയാകാത്ത രീതിയില്‍ നടപ്പാക്കും. ബഫര്‍ സോണുകളില്‍ പ്രദേശവാസികളുടെ ഉപജീവനവും സുരക്ഷയും സംരക്ഷിക്കുന്ന തരത്തില്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍മാത്രം നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു.

50. വനങ്ങള്‍ക്ക്‌ സമഗ്രസംരക്ഷണം


അവശേഷിക്കുന്ന വനം സംരക്ഷിക്കുന്നതോടൊപ്പം വനമേഖലയോട്‌ ചേര്‍ന്ന്‌ താമസിക്കുന്ന ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്ന ജനകേന്ദ്രീകൃത സമീപനം സ്വീകരിക്കും. ശാസ്‌ത്രീയ രീതികളും പ്രാദേശിക അറിവുകളും ഉള്‍പ്പെടുത്തി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സംരക്ഷിതവനമേഖലകള്‍ പ്രദേശവാസികളുടെ ജീവിതസാഹചര്യങ്ങളെ പരിഗണിച്ച്‌ മാനേജ്‌ ചെയ്യും. കോര്‍, ബഫര്‍ സോണുകള്‍ സംബന്ധിച്ച്‌ ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‌ മുന്നില്‍ അവതരിപ്പിക്കും. ബഫര്‍സോണുകളില്‍ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിയന്ത്രണങ്ങളായിരിക്കും നടപ്പാക്കുക. മനുഷ്യ–-വന്യജീവി സംഘര്‍ഷം കുറയ്ക്കാനുള്ള നടപടിയെടുക്കും. ഏകവര്‍ഗ വനങ്ങളെ വൈവിധ്യമാര്‍ന്ന പ്രകൃതിസൗഹൃദ വനങ്ങളാക്കും.

729. സമഗ്ര സംരക്ഷണം


വനം സംരക്ഷിക്കുന്നതോടൊപ്പം വനമേഖലയോട്‌ ചേര്‍ന്ന്‌ താമസിക്കുന്ന ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്ന രീതിയില്‍ നയം പുതുക്കും. വന്യജീവി സംരക്ഷണ നടപടി ജനങ്ങള്‍ക്ക്‌ ഭീഷണിയാകാത്ത രീതിയില്‍ നടപ്പാക്കും. ജനങ്ങളുടെ സുരക്ഷയ്ക്ക്‌ മുന്‍ഗണന നല്‍കും. പരമ്പരാഗത അറിവുകളും പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തവും ഉള്‍പ്പെടുത്തി സംരക്ഷണപ്രവര്‍ത്തനം ശക്തിപ്പെടുത്തും.


സംസ്ഥാന നിയമസഭ പാസാക്കിയ വനം-വന്യജീവി ഭേദഗതി നിയമത്തിന്‌ രാഷ്ട്രപതിയുടെ അംഗീകാരം വേഗത്തിൽ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.

730. വനപരിപാലന രീതികള്‍


സംരക്ഷിത വനമേഖലകള്‍ പ്രദേശവാസികളുടെ ജീവിതസാഹചര്യങ്ങളെ പരിഗണിച്ച്‌ മാനേജ്‌ ചെയ്യും. കോര്‍ സോണുകളും ബഫര്‍ സോണുകളും നിശ്ചയിക്കുന്ന കാര്യത്തില്‍ ജനഹിതം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‌ മുന്നില്‍വയ്‌ക്കും. ബഫര്‍ സോണുകളില്‍ പ്രദേശവാസികളുടെ ഉപജീവനവും സുരക്ഷയും സംരക്ഷിക്കുന്ന തരത്തില്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍മാത്രം നടപ്പാക്കുകയും മനുഷ്യ–വന്യജീവി സംഘര്‍ഷം കുറയ്ക്കാനുള്ള ശാസ്‌ത്രീയ നടപടിയെടുക്കുകയും ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home