ad
Deshabhimani

തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌

തീരത്തെ ദുരിതമകറ്റിയ കിഫ്‌ബി മാജിക്‌

Thomas
വെബ് ഡെസ്ക്

Published on Apr 08, 2026, 02:38 AM | 1 min read

ആലപ്പുഴ

കിഫ്‌ബിയിലൂടെ നടപ്പാക്കിയ പദ്ധതികൾ ജില്ലയുടെ തീരദേശത്തെ ജനങ്ങൾക്ക്‌ വരുമാനവർധനവും മികച്ച ജീവിത സാഹചര്യങ്ങളും നൽകിയതിനെപ്പറ്റി ഡോ. ടി എം തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ ശ്രദ്ധേയമാകുന്നു. നിരവധിയാളുകൾ വായിച്ച കുറിപ്പ്‌ ചുവടെ. ‘‘ജില്ലയിലെ തീരദേശം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇടറോഡുകളിൽ യാത്ര ചെയ്യുമ്പോൾപോലും ഇരുവശത്തും ഹോംസ്‌റ്റേകൾ കാണാം. താഴ്ന്ന, ഇടത്തരം വീടുകളിൽ പോലും ഒരുമുറികൂടി പണിത് ഹോംസ്റ്റേകൾ തുടങ്ങി. അഞ്ച് വർഷംമുമ്പ് ചില വൻകിട റിസോർട്ടുകൾ മാറ്റിനിർത്തിയാൽ ഹോംസ്റ്റേകൾ വിരലിൽ എണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ചിത്രമാകെ മാറി. സാധാരണക്കാരെക്കൂടി ഉൾക്കൊള്ളിച്ച പ്രധാന സേവനവ്യവസായമായി ടൂറിസം വളർന്നു. പശ്‌ചാത്തല സ‍ൗകര്യ വികസനമാണ്‌ ടൂറിസം റിസോർട്ടുകളുടെയും ഹോംസ്‌റ്റേകളുടെയും വ്യാപനത്തിന്‌ കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home