ad
Deshabhimani

നാടിനെ തൊട്ടറിഞ്ഞ്‌ ജിസ്‌മോൻ

Jis
വെബ് ഡെസ്ക്

Published on Mar 27, 2026, 12:19 AM | 1 min read

ഹരിപ്പാട്

എൽഡിഎഫ് ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി ടി ടി ജിസ്‌മോൻ വ്യാഴാഴ്ച പള്ളിപ്പാട്, കുമാരപുരം പഞ്ചായത്തുകളിൽ പര്യടനംനടത്തി. പള്ളിപ്പാട് ചന്തയിലെത്തിയ സ്ഥാനാര്‍ഥിയെ തൊഴിലാളികളും കച്ചവടക്കാരും നാട്ടുകാരും ചേർന്ന്‌ സ്വീകരിച്ചു. പള്ളിപ്പാട് കുടിവെള്ള പദ്ധതി പൂർത്തീകരിക്കുന്നതിൽ നിലവിലെ എംഎൽഎ കാണിച്ച അലംഭാവമാണ് വേനലിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക്‌ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന്‌ ഉറപ്പുനൽകിയാണ് ജിസ്‌മോൻ മടങ്ങിയത്. കർഷകരുടെ വിവിധ പ്രശ്നങ്ങളും സ്ഥാനാര്‍ഥി കേട്ടറിഞ്ഞു. ഉച്ചയ്ക്ക് കുമാരപുരത്ത് തൊഴിലാളി കേന്ദ്രങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും സന്ദർശനം നടത്തി. ടി ആർ അരുൺചന്ദ്രൻ, എസ് കൃഷ്ണൻകുട്ടി, ഗോപി ആലപ്പാട്, രാകേഷ് പള്ളിപ്പാട്, ഓമനക്കുട്ടൻ, ദേവദാസ്, അനിൽ, എസ് ശ്രീജിത്ത്, എസ് സുരേഷ്‌കുമാർ, ആർ രതീഷ്, ടി എൻ ഗോപിനാഥൻ, യു ദിലീപ്, എം പി മധുസൂദനൻ, പി സോണി, സി എസ് രഞ്ജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home