ad
Deshabhimani

print edition മതസ്പര്‍ധ വളര്‍ത്തൽ: ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ 
എല്‍ഡിഎഫ് വീണ്ടും പരാതി നല്‍കി

b gopalakrishnan

ബി ഗോപാലകൃഷ്ണൻ

വെബ് ഡെസ്ക്

Published on Apr 05, 2026, 12:00 AM | 1 min read

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി മതസ്പർധയുണ്ടാക്കുന്നതിനെതിരെ തെരഞ്ഞെടുപ്പു കമീഷന് എല്‍ഡിഎഫ് വീണ്ടും പരാതി നൽകി. മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാൻ ബോര്‍ഡ് സ്ഥാപിച്ചതിനാണ് ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ എല്‍ഡിഎഫ് മ ണ്ഡലം തെര‍ഞ്ഞെടുപ്പ് കമ്മിറ്റി പരാതി നല്‍കിയത്.


വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ച ഗോപാലകൃഷ്ണനെതിരെ എല്‍ഡിഎഫ് നേരത്തേ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂരിൽ സ്ത്രീകള്‍ പങ്കെടുക്കുന്ന യോഗത്തെ "രാധായനം' എ ന്നു വിശേഷിപ്പിച്ച് സ്ത്രീകളെ കോ ൾ സെന്ററിലൂടെ വിളിക്കുകയും ‘രാധയായ’ താങ്കൾ ‘ഗോപാലകൃഷ്‌ണന്റെ’ ചടങ്ങിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. നടപടിയാവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി സി സുമേഷ് കമീഷന് പരാതി നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home