print edition വോട്ടുചെയ്യാൻ സൗജന്യ ഉൗബർ യാത്ര

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കാൻ കമീഷൻ. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് ഉൗബർ ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. യാത്രാ സൗകര്യങ്ങളുടെ അഭാവംമൂലം പോളിങ് കുറയാതിരിക്കാനും എല്ലാവരുടെയും വോട്ട് ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഉൗബർ ആപ്പിലൂടെ കാർ, ഓട്ടോ, ബൈക്ക് എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താം. രണ്ടുകിലോമീറ്ററാണ് സൗജന്യ യാത്ര ലഭിക്കുക. തുടർന്നുള്ള യാത്രകൾക്ക് ഉൗബറിന്റെ നിശ്ചയിച്ച തുക നൽകണം. എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷൻ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ടിഫിക്കേഷനുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും.









0 comments