വോട്ടുചെയ്‌ത് സ്ഥാനാർഥികളും

ആലപ്പുഴ
ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ-് സ്ഥാനാർഥി സജി ചെറിയാൻ കൊഴുവെല്ലൂർ എസ്‌എൻഡിപി എൽപിഎസിലും ആലപ്പുഴ മണ്ഡലം സ്ഥാനാർഥി പി പി ചിത്തരഞ്ജൻ സക്കറിയ ബസാർ വൈഎംഎംഎ എൽപി സ്‌കൂളിലും അമ്പലപ്പുഴ മണ്ഡലം സ്ഥാനാർഥി എച്ച് സലാം വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളേജിലും വോട്ട് രേഖപ്പെടുത്തി. അരൂർ മണ്ഡലം സ്ഥാനാർഥി ദെലീമ സെന്റ് അഗസ്‌റ്റിൻസ് എൽപിഎസിലും ചേർത്തല മണ്ഡലം സ്ഥാനാർഥി പി പ്രസാദ് നൂറനാട് സിബിഎം എച്ച്എസിലും കുട്ടനാട് മണ്ഡലം സ്ഥാനാർഥി തോമസ് കെ തോമസ് ചേന്നങ്കരി ദേവമാത എച്ച്എസിലും കായംകുളം മണ്ഡലം സ്ഥാനാർഥി യു പ്രതിഭ തകഴി ശിവശങ്കരപ്പിള്ള സ്‌മാരക ഗവ. യുപിഎസിലും മാവേലിക്കര മണ്ഡലം സ്ഥാനാർഥി എം എസ് അരുൺകുമാർ തഴക്കര കല്ലിമേൽ ന്യൂ എൽപിഎസിലും ഹരിപ്പാട് മണ്ഡലം സ്ഥാനാർഥി ടി ടി ജിസ്‌മോൻ ചേർത്തല വയലാർ കളവങ്കോടം കരപ്പുറം മിഷൻ യുപി സ്കൂളിലും വോട്ടുചെയ്‌തു. ആലുവ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫ് അമ്പലപ്പുഴ മണ്ഡലത്തിലെ കുതിരപ്പന്തി ടികെഎംഎം യുപി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.








0 comments