വിധിയെഴുതാൻ പ്രമുഖരും

ആലപ്പുഴ
പോളിങ് ബൂത്തുകളിൽ രാവിലെ മുതൽ തുടങ്ങിയ തിരക്കിനെ അവഗണിച്ച് സമ്മതിദാനം വിനയോഗിച്ച് ജില്ലയിലെ പ്രമുഖരും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത- വള്ളികുന്നം കാഞ്ഞിപ്പുഴ ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും ജില്ലാ സെക്രട്ടറി ആർ നാസർ അയ്യപ്പഞ്ചേരി സ്കൂളിലും വോട്ടുചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു അരൂർ സെന്റ് അഗസ്‌റ്റിൻ ഹയർ സെക്കൻഡറി സ്‌കൂളിലും കെ പ്രസാദ് തണ്ണീർമുക്കം എൻഎസ്‌എസ് കരയോഗം ബൂത്തിലും രാവിലെ വോട്ടുചെയ്‌തു. വി എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയും മകൻ വി എ അരുൺകുമാറും കുടുംബവും പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി -നടേശനും കുടുംബവും കണിച്ചുകുളങ്ങര ദേവസ്വം ഹയർസെക്കൻഡറി സ്കൂളിലും വോട്ടുരേഖപ്പെടുത്തി. ആലപ്പുഴ രൂപത ബിഷപ് ജെയിംസ് റാഫേൽ ആനാപറമ്പിൽ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ കുത്തിയതോട് ശരിയത്തുൾ ഇസ്‌ലാം മദ്രസയിലും ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് വെൺമണി ലോഹ്യാ മെമ്മോറിയൽ സ്കൂളിലുമെത്തി സമ്മതിദാനം വിനിയോഗിച്ചു. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി- കണിച്ചുകുളങ്ങര ദേവസ്വം ഹയർസെക്കൻഡറി സ്കൂളിലും രമേശ് ചെന്നിത്തല മണ്ണാറശാല യുപി സ്കൂളിലും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ- എംപി ആലപ്പുഴ തിരുവമ്പാടി ഹയർസെക്കൻഡറി സ്കൂളിലും സംവിധായകൻ ഫാസിൽ, നടന്മാരായ ഫഹദ് ഫാസിൽ, ഫർഹാൻ ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ -സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലും വോട്ടുചെയ്തു








0 comments