ad
Deshabhimani

വ്യാപകമായി പണിമുടക്കി വോട്ടിങ് യന്ത്രം

പോളിങ് സമയത്തിന് ശേഷവും കാക്കാഴം ഗവ. എച്ച്എസ്എസിലെ 141–-ാം നമ്പർ ബൂത്തിൽ 
വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ടനിര
വെബ് ഡെസ്ക്

Published on Apr 10, 2026, 01:05 AM | 1 min read

ആലപ്പുഴ

ജില്ലയിൽ വോട്ടിങ്‌ യന്ത്രം വ്യാപകമായി പണിമുടക്കിയതിനാൽ പോളിങ്‌ തടസപ്പെട്ടു. തുടർന്ന്‌ വോട്ടിങ്ങിനായി അധികസമയം അനുവദിച്ചു. പകരം യന്ത്രങ്ങളും എത്തിച്ചു. മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്എസ്എസ്‌, ഈരേഴ വടക്ക് ഓണാട്ടുകര വെളളാളസംഘം ഹാൾ, താമരക്കുളം പിഎന്‍പിഎംഎല്‍പിഎസ്‌, വളളികുന്നം കാഞ്ഞിപ്പുഴ ഓക്‌സ്‌ഫോഡ് സ്‌കൂൾ, ചെങ്ങന്നൂർ നഗരസഭയിൽ അങ്ങാടിക്കൽ തെക്ക് ഹയർസെക്കൻഡറി സ്‌കൂൾ, മംഗലം ജെ ബി സ്കൂൾ, പുത്തൻകാവ് ഗവ. യുപി സ്കൂൾ, തിരുവൻവണ്ടൂർ എൽപി സ്കൂൾ, കല്ലിശേരി ഹയർ സെക്കൻഡറി സ്കൂൾ, ​പള്ളിപ്പാട് മാധവാ എഡ്യൂക്കേഷൻ സൊസൈറ്റി സ്‌-കൂൾ, കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്‌കൂൾ, ഹരിപ്പാട് വെട്ടുവേനി ഡികെഎൻഎം എൽപിഎസ്‌, മുതുകുളം വാരണപ്പളളി സ്‌കൂൾ, മണ്ണഞ്ചേരി കാവുങ്കൽ പഞ്ചായത്ത്‌ എൽ പി സ്‌കൂളിലെ 32–ാം ബൂത്ത്‌ തുടങ്ങിയ ബൂത്തുകളിലാണ്‌ യന്ത്രം തടസപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home