വോട്ടുചെയ്ത് വി എസിന്റെ കുടുംബം

ആലപ്പുഴ
വി എസ് അച്യുതാനന്ദന്റെ വേർപാടിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കുടുംബം പറവൂർ വി എസ് സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 90–-ാം നമ്പർ ബൂത്തിലെത്തി വോട്ടുചെയ്തു. വി എസ് അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്ടിൽ പുഷ്‌പാർച്ചനയ്‌ക്കു ശേഷമാണ് ഭാര്യ വസുമതിയും മകൻ വി എ അരുൺകുമാറും ഭാര്യ ഡോ. രജനി ബാലചന്ദ്രനും മകൻ അരവിന്ദ് വി അരുണും വോട്ട് ചെയ്‌തത്.








0 comments