ad
Deshabhimani

പ്രിയങ്കരൻ പ്രസാദ്‌

ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദ്‌ വയലാർ മേഖലയിൽ വോട്ടർമാരോട്‌ സംസാരിക്കുന്നു

ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദ്‌ വയലാർ മേഖലയിൽ വോട്ടർമാരോട്‌ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Mar 29, 2026, 12:29 AM | 1 min read

ചേർത്തല

ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദ്‌ കടക്കരപ്പള്ളി, വയലാർ പഞ്ചായത്തുകളിൽ വോട്ടർമാരെ സന്ദർശിച്ച്‌ പിന്തുണ ഉറപ്പിച്ചു. കടൽക്ഷോഭത്തിൽനിന്ന്‌ തീരജനതയെ കാക്കുന്നതിൽ ശക്തമായ ഇടപെടലിലൂടെ ടെട്രാപോഡ്‌ പദ്ധതി എത്തിച്ച പ്രസാദിനെ തീരഗ്രാമമായ കടക്കരപ്പള്ളി മനസിൽ പ്രതിഷ്‌ഠിക്കുന്നതിന്റെ തെളിവായി നാടിന്റെ പ്രതികരണം. ​ എണ്ണിയാലൊടുങ്ങാത്ത വികസന പദ്ധതികൾ എത്തിച്ചതിന്റെ കൃതജ്ഞതയോടെയാണ്‌ വയലാർ ജനത സ്വീകരിച്ചത്‌. തൊഴിലിടങ്ങളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും വീടുകളും സങ്കേതങ്ങളും സന്ദർശിച്ചാണ്‌ വോട്ടർമാരെ കണ്ടത്‌. എംഎൽഎ, മന്ത്രി പദവികളുടെ പത്രാസേതുമില്ലാതെ സാധാരണക്കാരനായി എവിടെയും ഓടിയെത്തുന്ന പ്രസാദ്‌ നാടിന്റെ പ്രിയങ്കരനെന്ന്‌ തെളിയിക്കുന്നതായി എല്ലായിടത്തെയും നാട്ടുകാരുടെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home