ad
Deshabhimani

വികസനനായകന്‌
ഉജ്വല വരവേൽപ്പ്‌

വാടക്കലെ സ്വീകരണ കേന്ദ്രത്തിൽ പുന്നപ്ര വയലാർ സമര സേനാനി ഡാനിയേലിന്റെ ഭാര്യ റോസ-്‌ലി അമ്പലപ്പുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാമിനെ 
സ്വീകരിക്കുന്നു

വാടക്കലെ സ്വീകരണ കേന്ദ്രത്തിൽ പുന്നപ്ര വയലാർ സമര സേനാനി ഡാനിയേലിന്റെ ഭാര്യ റോസ-്‌ലി അമ്പലപ്പുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാമിനെ 
സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 01, 2026, 01:41 AM | 1 min read

അമ്പലപ്പുഴ

നാട്യങ്ങളില്ലാതെ ജനമധ്യത്തിലിറങ്ങിയ വികസന നായകന് നാട് ആവേശോജ്വലമായ വരവേൽപ്പ്‌ നൽകി. മൂന്നാംദിന സ്വീകരണ പര്യടനത്തിന്റെ ഭാഗമായി തുടർവികസനത്തിന് ഹൃദയാംഗീകാരം അഭ്യർഥിച്ചെത്തിയ അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന്‌ സ്വീകരണകേന്ദ്രങ്ങളിലെല്ലാം ഹൃദ്യമായ വരവേൽപ്പ്‌. വാടപ്പൊഴി പാലവും റോഡും പൂർത്തിയാക്കാൻ പലയാവർത്തി പലരോടും പറഞ്ഞിട്ടും നടക്കാതെ വന്നത് നമ്മൾ ഒരുമിച്ചു നേടിയെടുത്തതാണ്. വികസനം തുടരാൻ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് എച്ച് സലാം പറഞ്ഞത് നാട് ഹർഷാരവത്തോടെ ഏറ്റെടുത്തു. തീരദേശത്തും, കാർഷിക മേഖലയിലും, ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കാഴ-്‌ചവച്ചതുൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾ ചുരുക്കം വാക്കുകളിൽ എച്ച് സലാം വിവരിച്ചു. ​ പുന്നപ്ര തെക്ക് പഞ്ചായത്തിലെ നാലുപുരക്കൽനിന്ന് പകൽ 2.30 ഓടെ ആരംഭിച്ച സ്വീകരണ പര്യടനം പിന്നീട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി രാത്രി 9.45ഓടെ വിജയ കമ്പനിക്ക് സമീപം സമാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, എൽഡിഎഫ് നേതാക്കളായ എ ഓമനക്കുട്ടൻ, ഇ കെ ജയൻ, സി ഷാംജി, അജയ് സുധീന്ദ്രൻ, അഡ്വ. പ്രദീപ് കൂട്ടാല, പി പി പവനൻ, മുജീബ് റഹ്മാൻ, പി എസ് എം ഹുസൈൻ, അഡ്വ. ആർ രാഹുൽ, നസീർ സലാം, ബി നസീർ, കെ മോഹൻകുമാർ, എ പി ഗുരു ലാൽ, കെ എം ജുനൈദ്, എൽ മായ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home