തീരദേശ ഹൃദയത്തിലൂടെ എച്ച് സലാം
തീരദേശ ഹൃദയത്തിലൂടെ എച്ച് സലാം

അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബൈക്ക് റാലിയിൽനിന്ന്
അമ്പലപ്പുഴ
തീരദേശ ജനതയുടെ ഹൃദയങ്ങൾ കീഴടക്കി എച്ച് സലാമിന്റെ റോഡ് ഷോ. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിൽ പുന്നപ്ര സാഗര ആശുപത്രി ജങ്ഷനിൽനിന്ന് തീരദേശ പാതയിലൂടെയായിരുന്നു റോഡ് ഷോ.
അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ കാഴ-്‌ചവച്ച വികസന പ്രവർത്തനങ്ങൾ ചുരുക്കം വാക്കുകളിൽ വിവരിക്കുന്ന അനൗൺസ-്‌മെന്റ് വാഹനം റാലിയുടെ വരവറിയിച്ച് കടന്നുപോകുന്ന ഘട്ടത്തിൽ, അമ്പലപ്പുഴയിൽ വികസന വിപ്ലവം തീർത്ത ജനനായകനെ കാണാൻ പാതക്കിരുഭാഗവും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ അണിനിരന്നു.
തുറന്ന ജീപ്പിൽ അഭിവാദ്യങ്ങൾക്ക് പ്രത്യഭിവാദ്യമർപ്പിച്ചെത്തിയ എച്ച് സലാമിനെ പൂമാലയണിയിക്കാനും പൂക്കളർപ്പിക്കാനും ഷാളണിയിക്കാനുമായി ജനങ്ങൾ തിരക്കുകൂട്ടി. ജീപ്പിൽ നിന്നിറങ്ങി, കൂടി നിന്നവർക്ക് ഹസ-്‌തദാനം നൽകിയും ആശ്ലേഷിച്ചും തീരവാസികളുടെ ഇടനെഞ്ചിൽ ഇടമുറപ്പിച്ച് റാലി തോട്ടപ്പള്ളി നാലുചിറയിൽ സമാപിച്ചു. തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി സെക്രട്ടറി എ ഓമനക്കുട്ടൻ, പ്രസിഡന്റ് ഇ കെ ജയൻ, സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി എന്നിവർ നേതൃത്വം നൽകി.










0 comments