ad
Deshabhimani

ഉന്നതികളിലും 
ഉത്സാഹം

 Enthusiasm even at the highest levels

കോട്ടൂർ അഗസ്ത്യവനത്തിനുള്ളിലെ പൊടിയം ഉന്നതിയിലെ 
വോട്ടർമാർ വോട്ട് ചെയ്ത്‌ മടങ്ങുന്നു

വെബ് ഡെസ്ക്

Published on Apr 10, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കോട്ടൂർ അഗസ്ത്യവനത്തിനുള്ളിലെ പൊടിയം സാംസ്കാരിക നിലയത്തിലെ ബൂത്തിൽ ഭൂരിഭാഗംപേരും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ബൂത്തിലേക്ക് എത്താൻ വാഹന സൗകര്യമടക്കം ഏർപ്പാടാക്കിയിരുന്നു. ഉൾക്കാട്ടിൽ താമസിക്കുന്ന പലരും കിലോമീറ്ററുകൾ നടന്നാണ് ബൂത്തിലെത്തിയത്‌. "നാടിന്റെ വികസനത്തിന്‌ നമ്മളെല്ലാവരും വോട്ട് ചെയ്യണമല്ലോ...അതാണ് രാവിലെ തന്നെ ഇങ്ങ് പോന്നത്. ഞങ്ങടെ ഉന്നതിയിലുള്ളവരെല്ലാം വോട്ട് ചെയ്തു’ – കോട്ടൂർ പ്ലാത്ത് ഉന്നതിയിലെ വള്ളിയമ്മ വോട്ട് ചെയ്തശേഷം പറഞ്ഞു. "കാത്തുനിൽക്കാതെ പെട്ടെന്ന് വോട്ട് ചെയ്യാൻ കഴിഞ്ഞു. ഞങ്ങളെ സംരക്ഷിക്കുന്ന, കൂടെ നിർത്തുന്ന സർക്കാർ തന്നെ അധികാരത്തിൽ വരണം' – ഓമനയമ്മ പറഞ്ഞു. ആദിവാസി വിഭാഗക്കാർ താമസിക്കുന്ന ജില്ലയിലെ വിതുര, അമ്പൂരി, കോട്ടൂർ, കള്ളിക്കാട്, ആര്യനാട്, പാലോട് മേഖലകളിലും മികച്ച പോളിങ് രേഖപ്പെടുത്തി. ഉന്നതികളിൽ 18 വയസ്സിനുമേലുള്ളവരെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്താനും സമ്പൂർണ പോളിങ് ഉറപ്പാക്കാനും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home