'ടൈം ടേബിളിന്റെ കാലൊടിഞ്ഞു, പണം വേണം'; കോൺഗ്രസിനെ തുറന്നു കാട്ടി ട്രോൾ പേജുകൾ

തിരുവനന്തപുരം: വീട് വച്ചുനൽകാമെന്ന് പറഞ്ഞ് വയനാട് മുണ്ടക്കൈ- ചൂരൽമല അതിജീവിതരെ വഞ്ചിച്ച കോൺഗ്രസ് നേതൃത്വത്തെ തുറന്നു കാട്ടി ട്രോൾ പേജുകൾ. വീട് നിർമാണം പോലും ഏറ്റെടുത്ത് ചെയ്യാൻ കഴിവില്ലാത്ത നേതൃത്വത്തിന്റെ പിടുപ്പുകേടും കോൺഗ്രസിന്റെ ഫണ്ട് കൊള്ളയുമാണ് ട്രോൾ പേജുകളിൽ നിറഞ്ഞത്.
സ്ഥലം വാങ്ങിയപ്പോഴേക്കും കോൺഗ്രസ് പിരിച്ച ഫണ്ട് മുഴുവൻ തീർന്നെന്നും ഇനി വീട് പണിയാൻ വേറെ പണം കണ്ടെത്തണമെന്നുമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞത്. ഇതോടെ കോൺഗ്രസിനെ വിശ്വസിച്ച് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് വെച്ച പാവങ്ങൾ ദുരിതത്തിലായി.



















0 comments