ad
Deshabhimani

ഇനി അൽപം കുങ് ഫു ആകാം; ചൈനയിൽ സന്യാസിമാർക്കൊപ്പം ചുവടുവെച്ച് റോബോട്ടുകൾ

CHINA ROBOTS KUNG FU
വെബ് ഡെസ്ക്

Published on Feb 09, 2026, 08:42 AM | 1 min read

ഷാങ്ഹായ്: നൂറ്റാണ്ടുകളായി മനുഷ്യർ മാത്രം അടക്കിവാണിരുന്ന ഷാവോലിൻ ആയോധനമുറകൾ വശമാക്കാൻ റോബോട്ടുകളും. ചൈനയിലെ വിഖ്യാതമായ ഷാവോലിൻ ക്ഷേത്രത്തിലാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുതിയ 'ശിഷ്യന്മാരുടെ' അരങ്ങേറ്റം. വെറും റോബോട്ടുകളല്ല, മനുഷ്യരെപ്പോലെ ചലിക്കുന്ന അത്യാധുനിക 'ഹ്യൂമനോയിഡ്' റോബോട്ടുകളാണ് സന്യാസിമാർക്കൊപ്പം അഭ്യാസങ്ങൾ പഠിക്കുന്നത്. ഷാങ്ഹായ് ആസ്ഥാനമായുള്ള 'അഗിബോട്ട്' എന്ന കമ്പനി നിർമ്മിച്ച ഈ റോബോട്ടുകൾ ചുവടുകൾ തെറ്റിക്കാതെ കുങ്ഫു പരിശീലിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്.


സന്യാസിമാർ ഓരോ മുറകളും ചെയ്യുമ്പോൾ കൃത്യമായ അച്ചടക്കത്തോടെ അവരെ അനുകരിക്കുകയാണ് റോബോട്ടുകൾ. വരാനിരിക്കുന്ന ചൈനീസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പ്രകടനത്തിന്റെ തയ്യാറെടുപ്പാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



നൂറ്റാണ്ടുകളായി മനുഷ്യർ മാത്രം കഠിനമായ അച്ചടക്കത്തിലൂടെയും ആത്മീയ സാധനയിലൂടെയും വശമാക്കിയ വിദ്യകൾ ഒരു മെഷീൻ നിഷ്പ്രയാസം ചെയ്യുന്നത് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സൈബർ ലോകം. "മനുഷ്യർക്ക് പോലും അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കുങ്ഫു ചുവടുകൾ ഈ റോബോട്ടുകൾ ഇത്ര കൃത്യമായി അനുകരിക്കുന്നത് അവിശ്വസനീയമാണ്" എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. എന്നാൽ സാങ്കേതികവിദ്യയുടെ ഈ കുതിച്ചുചാട്ടം ഒരു വലിയ കണ്ടുപിടുത്തമാണെന്നാണ് മിക്കവരുടെയും അഭിപ്രായം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home