ad
Deshabhimani

'റോഡും യാത്രയും എല്ലാം അടിപൊളി'; കേരളം അതിശയിപ്പിച്ചെന്ന് യുഎസ് വ്ലോ​ഗർ, വീഡിയോ വൈറൽ

US Vlogger .jpg
വെബ് ഡെസ്ക്

Published on Mar 22, 2026, 05:29 PM | 1 min read

തിരുവനന്തപുരം: ഇന്ത്യയിൽ വൃത്തിഹീനമായ സാഹചര്യങ്ങളെന്ന് പറയുന്നവർ കേരളം കാണണമെന്ന് യുഎസ് വ്ലോ​ഗർ. കൊച്ചി നഗരത്തിലെത്തിയ യുഎസ് വ്ലോഗറായ ക്ലോയി ജേഡ് ആണ് തന്റെ അനുഭവം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. കൊച്ചിയിലെ റോഡുകളും വാട്ടർ മെട്രോ യാത്രയും ഹോട്ടലുകളുമാണ് വീഡിയോയിലുള്ളത്. റോഡരികിലെ മാലിന്യങ്ങളുടെ അഭാവവും പൊതുസ്ഥലങ്ങളിലെ ശുചിത്വവും വീഡിയോയില്‍ പ്രത്യേകം എടുത്തു പറയുന്നു. ഇതിനോടകം നിരവധി പേരാണ് ക്ലോയി ജേഡിന്റെ വീഡിയോ കണ്ടത്.





'കേരളത്തിലൂടെയാണ് തന്റെ യാത്ര. ഇന്ത്യ വൃത്തിഹീനമായ രാജ്യമല്ല എന്നാണ് പലപ്പോഴും ആളുകൾ പറയുന്നത്. ഇത് എന്റെ രണ്ടാം സന്ദർശനമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങൾ അല്പം അഴുക്കുള്ളതാണെങ്കിലും രാജ്യത്തെ മുഴുവൻ അത്തരത്തിൽ കാണാൻ കഴിയില്ല. ഇവിടെയുള്ള യാത്രകളിൽ നിങ്ങൾക്ക് തികച്ചും വ്യത്യസ്തമായ ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കും'- ക്ലോയി ജേഡ് ഫെയ്സ്ബുക്കില്‍ കുറിച്ചു.


കേരളത്തിന്റെ വിജയത്തിന്റെ വലിയ കാരണം കമ്മ്യൂണിസ്റ്റ് സർക്കാരാണെന്നും ക്ലോയി ജേഡ് തന്റെ മറ്റൊരു വീഡിയോയിൽ പറയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home