ad
Deshabhimani

വൈറലാകാൻ സാഹസം; ബൈക്കിൽ കയർകെട്ടി ട്രെയിൻ വലിച്ചുനീക്കാൻ ശ്രമിച്ച് യുവാവ്

Man Trying To Move Train With Bike

പ്രചരിക്കുന്ന വീഡിയോയിൽനിന്ന് | Screebgrab

വെബ് ഡെസ്ക്

Published on Apr 17, 2026, 12:56 PM | 1 min read

കൊൽക്കത്ത: ബൈക്കിൽ കയർകെട്ടി ട്രെയിൻ വലിച്ചുനീക്കാൻ ശ്രമിച്ച യുവാവിനെതിരെ പ്രതിഷേധം ശക്തം. പശ്ചിമ ബംഗാൾ സ്വദേശിയായ സൊഹേൽ എന്ന യുവാവാണ് ഈ സാഹസത്തിന് മുതിർന്നത്.


നേരത്തെ, എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ പുത്തൻ മെജസ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതിന് മുന്നോടിയായി ജമ്മു കശ്മീരിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ കെട്ടിവലിച്ചുകൊണ്ട് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിരുന്നു. ഇത് അനുകരിക്കാനായിരുന്നു സൊഹേലിന്റെ ശ്രമം.


സൊഹേൽ തന്റെ ബൈക്ക് ഒരു കയർ ഉപയോഗിച്ച് നിർത്തിയിട്ടിരിക്കുന്ന തീവണ്ടിയുമായി ബന്ധിപ്പിക്കുകയും അത് മുന്നോട്ട് വലിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. എന്നാൽ ബൈക്കിന്റെ പിൻചക്രങ്ങൾ കറങ്ങിയതല്ലാതെ തീവണ്ടി ഒരിഞ്ച് പോലും അനങ്ങിയില്ല.





വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്.


സോഷ്യൽമീഡിയയിൽ വൈറലാകാൻ വേണ്ടി അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടു. യുവാവിന്റെ പ്രവൃത്തി അങ്ങേയറ്റം നിരുത്തരവാദപരവും ജീവന് ഭീഷണിയുണ്ടാക്കുന്നതുമാണെന്നും വിമർശനമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home