ഇത് നിക്കോളാസിന്റെ നൊബേൽ വര...

നൊബേൽ സമ്മാന ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അറിയാമെന്ന് അഭിമാനിക്കാൻ കഴിയുന്ന ഒരു എക്സ്ക്ലൂസീവ് വ്യക്തിയുണ്ട്. ആരാണെന്നല്ലേ... അയാൾ ജൂറി പാനലിൽ അംഗമല്ല. വാർത്താ ലേഖനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും മാസികകളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലുമെല്ലാം നൊബേൽ സമ്മാന ജേതാക്കളുടെ സ്വർണ നിറത്തിലുള്ള ഛായാചിത്രങ്ങൾ ശ്രദ്ദിച്ചിട്ടില്ലേ...അവ ഒരുക്കുന്നയാളാണ് നിക്കോളാസ് എൽമെഹെദ്.
2012 മുതലാണ് നൊബേൽ സമ്മാന വിജയികളുടെ രേഖാ ചിത്രം വരയ്ക്കാൻ നൊബേൽ കമ്മിറ്റിയായ സ്വീഡിഷ് അക്കാദമി നിക്കോളാസിനെ ചുമതലപ്പെടുത്തുന്നത്. എല്ലാ ഒക്ടോബറിലും പുതിയ നോബൽ സമ്മാന ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കും. നിക്കോളാസ് വരച്ച ഛായാചിത്രങ്ങളാണ് അവാർഡ് ലഭിച്ച വ്യക്തികളുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങൾ.
പല ശാസ്ത്ര പുരസ്കാര ജേതാക്കളുടേയും ചിത്രങ്ങൾ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചില അവസരങ്ങളിൽ വ്യക്തമായ ചിത്രങ്ങൾലഭിക്കാറില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് വിജയികളെ പ്രഖ്യാപിക്കുമ്പോൾ ഫോട്ടോഗ്രാഫുകൾക്ക് പകരം പെയിന്റിംഗുകൾ ഉപയോഗിക്കുക എന്ന ആശയം ഉരുത്തിരിഞ്ഞത്.
2017ലെ സ്വീഡിഷ് അക്കാദമിയുടെ പ്രഖ്യാപനത്തോടെയാണ് ചിത്രങ്ങൾക്ക് മെയ്ക്കോവർ നൽകിയത്. അതുവരെ പുരസ്കാര ജേതാക്കളുടെ രേഖാചിത്രങ്ങളായിരുന്നു വരച്ചിരുന്നത്. അവയിലെ പ്രധാന ആകർഷമമായി 2017 മുതൽ ഗോൾഡ് ഫോയിൽ ഉപയോഗിച്ചു തുടങ്ങി.










0 comments