ad
Deshabhimani

'ശവനായി പവനായി': രാഹുലിന്റെ 10 കോടി നോട്ടീസിന് 'കുമിള' മറുപടി; പരിഹാസവുമായി ഷഹനാസ്

rahul mam shahanas
വെബ് ഡെസ്ക്

Published on Feb 08, 2026, 05:45 PM | 1 min read

തിരുവനന്തപുരം: പത്ത് കോടി രൂപ നഷ്ടപരിഹാരം ചോദിച്ച് വക്കീൽ നോട്ടീസ് അയച്ച രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുൽ ആവശ്യപ്പെട്ട കോടികളെ വെറും സോപ്പ് കുമിളകളോട് ഉപമിച്ചുകൊണ്ടാണ് ഷഹനാസ് മറുപടി നൽകിയത്. കോഴിക്കോട് ബീച്ചിൽ നിന്ന് കുമിളകൾ പറത്തുന്ന വീഡിയോ പങ്കുവെച്ച ഷഹനാസ്, 'എണ്ണിക്കൊണ്ടിരിക്കുന്നു... കോടികളല്ല, പറന്നു പൊങ്ങി പൊട്ടിത്തകരുന്ന കുമിളകൾ' എന്ന് ഫേസ്ബുക്കിൽ കുറിച്ചു.


ഒരു പ്രമുഖ ചാനൽ വഴി വെള്ളപൂശാനുള്ള ശ്രമത്തെ വിമർശിച്ചുകൊണ്ട് നേരത്തെ എം എ ഷഹനാസ് എത്തിയിരുന്നു. പല അപ്രിയസത്യങ്ങളും വിളിച്ചുപറഞ്ഞതോടെ രാഹുൽ അനുകൂലികൾ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്ന് കാണിച്ച് രാഹുൽ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാൽ രാഹുലിന്റെ ഈ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന കൃത്യമായ സൂചനയാണ് ഷഹനാസ് നൽകുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം മുതൽ തുടങ്ങിയ രാഹുലിന്റെ പ്രകടനം ഇപ്പോൾ പൊളിഞ്ഞുവെന്നും, " ശവനായി പവനായി " എന്നും ഷഹനാസ് പരിഹസിച്ചു.


ഷഹനാസിൽ നിന്ന് ലഭിക്കുന്ന ഈ കോടികൾ തന്റെ വീട് നിർമ്മാണ പദ്ധതിക്കായി ഉപയോഗിക്കുമെന്നാണ് രാഹുൽ നോട്ടീസിൽ പറയുന്നത്. എന്നാൽ സ്വന്തം പാർട്ടിക്കുള്ളിലെ വനിതാ നേതാവ് ഉയർത്തിയ ഗൗരവകരമായ പീഡന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ വക്കീൽ നോട്ടീസുമായി ഭീഷണിപ്പെടുത്താനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.


എം എ ഷഹനാസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:


എണ്ണി കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ.... 😂

ഇന്നലെ നീ ആരായിരുന്നു...?

ഇന്ന് നീ ആരാണ്?

ഒക്കെ പോട്ടെ മറ്റന്നാൾ നീ ആരാണാവോ?

എന്തൊക്കെ ആയിരുന്നു വ്യാജകാർഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു... എന്നിട്ട് പ്പോ ന്തായി ശവനായി പവനായി 😂😂

😂😂😂😂😂

കോഴിക്കോട് ബീച്ചിൽ തന്നെ ഉണ്ട് ❤️



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home