മാസം ഒന്നരലക്ഷം രൂപ ചെലവ്! കാശ് പോകുന്ന വഴി വിവരിച്ച് 24 വയസുകാരി

പൂജ നരുള | Photo Credit: Instagram/pooja__narula
ബംഗളൂരുവിൽ താമസിക്കുന്ന ഗൂഗിൾ ജീവനക്കാരിയുടെ പ്രതിമാസ ചെലവുകളെക്കുറിച്ചുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 24 വയസുകാരിയായ പൂജ നരുള തന്റെ ഫെബ്രുവരി മാസത്തെ ചെലവായ ഒന്നരലക്ഷത്തോളം രൂപയുടെ കണക്കുകളാണ് വീഡിയോയിലൂടെ പങ്കുവെച്ചത്. എന്നാൽ വരും മാസങ്ങളിൽ ഈ ചെലവ് ഗണ്യമായി കുറയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
മുറി വാടക: 22,400 രൂപ, വീട്ടുജോലിക്കാരും പാചകക്കാരനും: 2,800 രൂപ, വൈദ്യുതി, മറ്റ് ബില്ലുകൾ: 2,000 രൂപ, വാരാന്ത്യ വിനോദങ്ങൾ ( ഓരോ വാരാന്ത്യത്തിലും ശരാശരി 2,000 രൂപ വീതം): 8,000 രൂപ, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്: 16,000 രൂപ, എയർപോർട്ട് ടാക്സി: 2,000 രൂപ, വീട് മാറിയപ്പോൾ പാക്കേഴ്സ് ആൻഡ് മൂവേഴ്സിന് 3,000 രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റായി 66,600 രൂപയും, സുഹൃത്തുക്കൾക്കൊപ്പമുള്ള വിരുന്നുകൾക്കും സമ്മാനങ്ങൾക്കുമായി ഏകദേശം 20,000 രൂപ - ഇങ്ങനെയാണ് തന്റെ ഫെബ്രുവരി മാസത്തെ ചെലവുകൾ പൂജ വിവരിച്ചത്.
"ഇതെല്ലാം കൂടി ചേർത്താണ് ഈ മാസം 1.43 ലക്ഷം രൂപയായത്. ഇത് വലിയ തുകയായി തോന്നാമെങ്കിലും ഇതിൽ പലതും ഓരോ തവണ മാത്രം വരുന്ന ചെലവുകളാണ്. അടുത്ത മാസം ഇത് കുറയുമെന്ന് പ്രതീക്ഷിക്കുന്നു, എങ്കിലും എല്ലാം വളരെ ചെലവേറിയതാണ്," പൂജ വീഡിയോയിൽ പറഞ്ഞു.
നേരത്തെ, ബംഗളൂരു ആസ്ഥാനമായുള്ള മറ്റൊരു ഡാറ്റാ എഞ്ചിനീയറും തന്റെ ശമ്പളവും ചെലവും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പ്രതിമാസം 3 ലക്ഷം രൂപ കൈപ്പറ്റുന്ന അവർ, ജീവിതച്ചെലവിനും നിക്ഷേപങ്ങൾക്കുമായി 2 ലക്ഷം രൂപയിലധികം ചെലവാക്കുന്നു എന്നാണ് വെളിപ്പെടുത്തിയത്.











0 comments