ad
Deshabhimani

അതിദാരിദ്ര്യ നിർമാർജ്ജനം 'ട്രിക്കിൾ ഡൗൺ' തിയറിക്ക് ബദൽ; ഇടതുപക്ഷത്തിന്റെ ജനകീയ സമീപനം വിജയമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

extreme povery
വെബ് ഡെസ്ക്

Published on Nov 04, 2025, 09:11 PM | 1 min read

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെ, ഈ ചരിത്രപരമായ നേട്ടത്തിന്റെ രാഷ്ട്രീയം വിശദീകരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ലോകബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രചരിപ്പിക്കുന്ന നവലിബറൽ സാമ്പത്തിക നയങ്ങളെ ചോദ്യം ചെയ്യുകയും, കേരളം സ്വീകരിച്ച ബദൽ വികസന മാതൃകയെ ഉയർത്തിക്കാട്ടുകയുമാണ് പോസ്റ്റിൽ.


'ട്രിക്കിൾ ഡൗൺ' സിദ്ധാന്തത്തിൽ ഊന്നിയുള്ള നവലിബറൽ കാഴ്ചപ്പാടുകൾ, സാമൂഹിക അസമത്വത്തിന് കാരണമാകുന്ന ചൂഷണങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്ന് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. "സോഷ്യൽ സേഫ്റ്റി നെറ്റ്സ്" എന്ന ഓമനപ്പേരിൽ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ 'മർമ്മത്തിൽ തൊടാത്ത പൊടിക്കൈകൾ' മാത്രമാണ്. വളർച്ചാ നിരക്ക് കൂടിയതുകൊണ്ട് മാത്രം വികസനത്തിന്റെ ഫലം അടിത്തട്ടിലേക്ക് കിനിഞ്ഞിറങ്ങില്ലെന്നും, അതിനാൽ ഏറ്റവും താഴെത്തട്ടിലേക്ക് വികസനമെത്തിക്കാൻ ബോധപൂർവമായ ഇടപെടൽ ആവശ്യമാണെന്ന ഇടതുപക്ഷ നിലപാടാണ് കേരളത്തിൽ നടപ്പിലാക്കിയതെന്നും പോസ്റ്റിൽ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home