ad
Deshabhimani

"കേരളം എന്റേതും കൂടിയാണ്, സഖാവ് വിജയൻ വിജയിക്കട്ടെ"; ആശംസകളുമായി ഉലകനായകൻ

kamal haasan with pinarayi vijayan

പിണറായി വിജയനും കമൽ ഹാസനും (ഫയൽ)

വെബ് ഡെസ്ക്

Published on Mar 17, 2026, 09:38 AM | 1 min read

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം കടക്കവെ ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേർന്ന് ഉലകനായകൻ കമൽ ഹാസൻ. കേരളത്തോട് തനിക്ക് വൈകാരികമായ വലിയ ബന്ധമാണെന്നും, അതുകൊണ്ടുതന്നെ കേരളീയർ എല്ലാം കഴിഞ്ഞ 10 വർഷത്തെ ഭരണത്തെക്കുറിച്ച് വിലയിരുത്തിക്കൊണ്ട് ശരിയായ തീരുമാനമെടുക്കണമെന്നും കമൽ ഹാസൻ സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.


"വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. എല്ലാറ്റിനുമുപരിയായി, കേരളം എന്റേയും കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, ഈ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളായ എല്ലാവരോടും (ഞാൻ ഉൾപ്പെടെ) കഴിഞ്ഞ പത്ത് വർഷത്തെ കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം."- കമൽ ഹാസൻ കുറിച്ചു.





സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലും കളംനിറഞ്ഞിരിക്കുകയാണ് എൽഡിഎഫ്. ഞായറാഴ്‌ച നിയമസഭ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ നിമിഷങ്ങൾക്കകം സിപിഐ എമ്മും സിപിഐയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ മണ്ഡലങ്ങളെ ഇളക്കിമറിച്ച്‌ റോഡ്‌ഷോകൾ. തിങ്കളാഴ്‌ച മറ്റ്‌ ഘടകകക്ഷികളുടെയും പട്ടിക പുറത്തുവന്നു. എൽഡിഎഫ്‌ 127 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home