'പാമ്പിന്റെ പാൻ്റും കടുവയുടെ ഷർട്ടും'; ബംഗ്ലാദേശ് വനം വകുപ്പിന്‍റെ യൂണിഫോമെന്ന് പ്രചാരണം

യൂണിഫോമുകൾ സാധാരണയായി ഗൗരവമേറിയതാണ്, എന്നാൽ ബംഗ്ലാദേശ് വനംവകുപ്പിന്റേതെന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം കണ്ട് ചിരിക്കണോ അതോ അത്ഭുതപ്പെടണോ എന്നറിയാത്ത അവസ്ഥയിലാണ് സോഷ്യൽ മീഡിയ. മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ത്വക്കുകൾക്ക് സമാനമായുള്ള വിചിത്ര യൂണിഫോമിനെ ഇന്റർനെറ്റിൽ നെറ്റിസൺസ് പരിഹസിക്കുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലാണ് (X) ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഷർട്ടിൽ കടുവയുടെ വരകളും പാൻ്റിൽ പാമ്പിന്റെ തൊലിയുടെ ഡിസൈനുമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. കടുവയും (Tiger) പാമ്പും (Snake) ത്വക്കുകളുടെ പ്രിന്റ് ചേർന്ന ഈ കോമ്പിനേഷന് 'ടൈഗേക്ക്' (Tigake) എന്നാണ് നെറ്റിസൺസ് നൽകിയിരിക്കുന്ന പേര്.
ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലായി. 70 ലക്ഷത്തിലധികം പേർ ഇതിനോടകം ചിത്രം കണ്ടുകഴിഞ്ഞു. ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് പലരും സംശയം ഉന്നയിക്കുന്നുണ്ടെങ്കിലും മീം ഗ്രൂപ്പുകൾ ഇതേറ്റെടുത്തു കഴിഞ്ഞു. വന്യമൃഗങ്ങളെ പിടിക്കാൻ പോകുമ്പോൾ അവയുടെ കൂട്ടത്തിൽ ഒരാളായി മാറാനുള്ള വനംവകുപ്പിന്റെ 'മാസ്റ്റർ പ്ലാൻ' ആണോ ഇതെന്നാണ് പലരുടെയും പരിഹാസം.
എന്നാൽ, ഇത് യഥാർഥ യൂണിഫോം ആണോ അതോ ആരെങ്കിലും തമാശയ്ക്ക് ഡിസൈൻ ചെയ്തതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. എന്തായാലും 'ടൈഗേക്ക്' ഇപ്പോൾ ഡിജിറ്റൽ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമാണ്.










0 comments