ad
Deshabhimani

"ആരെയൊക്കെ അപരന്മാരാക്കിയാണ് ആൻ്റണിയും സംഘവും 'കേരളത്തനിമ' സംരക്ഷിക്കാൻ പോകുന്നത്"

a-k-antony

എ കെ ആന്റണി (File)

വെബ് ഡെസ്ക്

Published on Mar 31, 2026, 03:47 PM | 2 min read

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ കേരളം മലയാളികളുടെ നാടല്ലാതായി മാറുമെന്ന വിചിത്രമായ പ്രസ്താവന നടത്തിയ മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിക്ക് മറുപടിയുമായി സ്വതന്ത്ര ​ഗവേഷകൻ ​ഗോപകുമാർ മുകുന്ദൻ. കേരളത്തിലെ വൃദ്ധസദനങ്ങളിലുള്ളവരെ ശുശ്രൂഷിക്കാൻ പോലും ഇതരസംസ്ഥാനത്തുള്ളവർ വേണ്ടിവരുമെന്നും ബം​ഗാളിയിലും അസാമിയിലുമൊക്കെ ബോർഡുകൾ വരുമെന്നുമാണ് ആന്റണി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. എൽഡിഎഫ് ഭരണം തുടർന്നാൽ കേരളത്തനിമ നശിക്കുമെന്നും ആന്റണി ആരോപിച്ചു. എന്നാൽ, കോൺഗ്രസ് എന്ന പാർടി ഉള്ളിൽ പേറുന്ന മനുഷ്യവിരുദ്ധതയും തീവ്രവലതു പിന്തിരിപ്പൻ നിലപാടും എത്ര ഭീതിദമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം പ്രസ്താവനയെന്ന് ​ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.


ആൻ്റണിയെ പോലെ കോൺഗ്രസിൽ ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്ത ഒരാൾ പറയുന്ന ഈ വർത്തമാനം എന്തു തരം സന്ദേശമാണ് നൽകുന്നത്? ആർഎസ്എസ് പറയുന്ന അതി ദേശീയതയുടെ തനിയാവർത്തനം നടത്തുകയാണ് ആൻ്റണിയും കോൺഗ്രസും. ആരെയൊക്കെ , എന്തിനെയൊക്കെ അപരന്മാരാക്കിയും അന്യവൽക്കരിച്ചുമാണ് ആൻ്റണിയും സംഘവും " കേരള തനിമ " സംരക്ഷിക്കാൻ പോകുന്നതെന്നും ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.


ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം


UDF എത്രമേൽ ഫ്രസ്ട്രേഷനിലാണ് എന്നത് അടിവരയിടുന്നതായി ശ്രീ A.K. ആൻ്റണിയുടെ ഇന്നത്തെ പത്രസമ്മേളനം.

പതിനഞ്ചു വർഷത്തെ തുടർച്ചയായ ഇടതുപക്ഷ ഭരണമോ എന്ന് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞ് ഞെട്ടി അദ്ദേഹം എന്തെല്ലാമാണ് പറയുന്നത്.

കേരളത്തിൽ കമ്മ്യൂണിസ്റ്റ്കാർ ഇല്ലാതായി, എല്ലാവരും New Class ആയി എന്ന് ആൻ്റണി ഗദ്‌ഗദ കണ്ഠനാകുന്നുണ്ട്. അപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വേണമെങ്കിൽ ഇടതുപക്ഷക്കാർ എല്ലാം LDF നെ തോൽപ്പിക്കണമത്രേ!


ഒന്നാം കേരള കമ്മ്യൂണിസ്റ്റ് സർക്കാരിനെ വിമോചന സമരം എന്ന ആഭാസത്തരം കൊണ്ട് ഇല്ലാതാക്കിയ എക്കാലത്തേയും കേരളവിരുദ്ധതയുടെ ഉൽപ്പന്നമാണ് ഇദ്ദേഹം എന്ന ചരിത്രവസ്തുത മായുമോ ? ഇദ്ദേഹത്തിൻ്റെ തന്നെ വാദമനുസരിച്ച് നല്ല കമ്മ്യൂണിസ്റ്റുകാരായിരുന്നവരെയും അവരുടെ ഭൂപരിഷ്ക്കരണവും വിദ്യാഭ്യാസ പരിഷ്ക്കരണവും അടക്കം ഒന്നാന്തരം ഇടതുപക്ഷ അജണ്ടകളെയും അട്ടിമറിച്ച സമരാഭാസത്തിൻ്റെ സൃഷ്ടിയല്ലേ ശ്രീ ആൻ്റണി ? എല്ലാക്കാലവും കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്ന ഒറ്റ അജണ്ടയിൽ മാത്രം ജീവിക്കുന്നയാൾ.

മൂന്നാം പിണറായി സർക്കാർ വന്നാൽ കേരള തനിമ ഇല്ലാതാകും പോലും.

കേരളം ബംഗാളികളുടെയും ആസാമികളുടേയും ബീഹാറികളുടേയും നാടായി മാറുമത്രേ! ഇവിടെ ബോർഡുകളും മറ്റും ഇതര ഭാഷകളിലും എഴുതി വെയ്ക്കേണ്ടി വരുമത്രേ ?


കുറച്ചു ദിവസങൾക്കു മുമ്പ് ചെന്നിത്തലയും ഇതേ വാദം പറഞ്ഞത് കേരളം മറന്നോ? കോൺഗ്രസ് എന്ന പാർട്ടി ഉള്ളിൽ പേറുന്ന മനുഷ്യവിരുദ്ധതയും തീവ്ര വലതു പിന്തിരിപ്പൻ നിലപാടും എത്ര ഭീതിദമാണ് എന്നാലോചിച്ചു നോക്കൂ! കേരള തനിമ പോലും ! RSS പറയുന്ന അതി ദേശീയതയുടെ തനിയാവർത്തനം നടത്തുകയാണ് ആൻ്റണിയും കോൺഗ്രസും . ആരെയൊക്കെ , എന്തിനെയൊക്കെ അപരന്മാരാക്കിയും അന്യവൽക്കരിച്ചുമാണ് ആൻ്റണിയും സംഘവും " കേരള തനിമ " സംരക്ഷിക്കാൻ പോകുന്നത്?

ശ്രീ AK ആൻ്റണിയെ പോലെ കോൺഗ്രസിൽ ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്ത ഒരാൾ പറയുന്ന ഈ വർത്തമാനം എന്തു തരം സന്ദേശമാണ് നൽകുന്നത്?

പത്തു കൊല്ലം കൊണ്ട് കേരളം പിന്നിലായി പോലും !

കോൺക്രീറ്റ് ആയ ഒരു കാര്യവും പറയാൻ അദ്ദേഹത്തിനു പ്രാപ്തിയില്ല. കേരളമാണ് കെൽട്രോൺ ആദ്യം കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ കേരളം പിന്നിലായി എന്നതാണ് അദ്ദേഹം പറഞ്ഞ ഒരേ ഒരു കോൺക്രീറ്റ് കാര്യം. അദ്ദേഹം IT / ഇലക്ട്രോണിക്സ് വ്യവസായമായിരിക്കണം ഉദ്ദേശിച്ചത്. 2016 ൽ 20000 - 25000 കോടി IT കയറ്റുമതി ഉണ്ടായിരുന്നത് ഇപ്പോൾ ഒരു ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. ആധുനിക സേവനാധിഷ്ഠിത വ്യവസായ വളർച്ചയിലെ കണക്കു നോക്കിക്കോളു. 2016 ലെ 800 സ്റ്റാർട്ടപ്പുകൾ ഇപ്പോൾ 8000 ആയി. ഏറ്റവും മികച്ച വ്യാവസായിക / സംരംഭക അന്തരീക്ഷമുള്ള സംസ്ഥാനമായി കേരളം മാറി.


എങ്ങനെയാണ് ഈ മാറ്റം വന്നത്? അത്ഭുതകരമായ പശ്ചാത്തല സൗകര്യ സൃഷ്ടിയും നാടിൻ്റെ സമാധാന അന്തരീക്ഷവുമാണ് അടിസ്ഥാനം.

മാറാടു കലാപങ്ങൾക്കും മുത്തങ്ങ വെടിവെപ്പിനും ശിവഗിരിയെ അപമാനിച്ചതിനുമെല്ലാം അധ്യക്ഷം വഹിച്ച ആൻ്റണിയാണ് ഈ പൊളി വർത്തമാനവുമായി ഇറങിയിരിക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home