തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഓവർടൈം പണി; മനോരമയെ ട്രോളി ഡോ. ജോ ജോസഫ്

കൊച്ചി : തെരഞ്ഞെടുപ്പ് പ്രമാണിച്ച് സർക്കാർ വിരുദ്ധ വാർത്തകൾ നൽകാൻ അത്യുത്സാഹം കാണിക്കുന്ന മനോരമയെ ട്രോളി ഡോ. ജോ ജോസഫ്. ഇന്ന് ഒരു ദിവസം മാത്രം മനോരമയിൽ വന്നത് 15 സർക്കാർ/ഇടതുപക്ഷ വിരുദ്ധ വാർത്തകളാണെന്ന് ജോ ജോസഫ് ചൂണ്ടിക്കാട്ടി. മുഖപ്രസംഗമുൾപ്പെടെയാണ് ഇത്. വാർത്തകളുടെ ചിത്രം സഹിതമുള്ള കുറിപ്പാണ് ജോ ജോസഫ് പങ്കുവച്ചത്. മിനിമം മൂന്നുകോളമാണ് വിരുദ്ധ വാർത്തകൾക്കായി മനോരമ നീക്കി വച്ചത്. എന്നാൽ മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസമടക്കമുള്ള വാർത്തകൾ ഒരു കോളത്തിൽ ഒതുക്കാനും മനോരമ ശ്രദ്ധിച്ചെന്ന് ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തെരഞ്ഞെടുപ്പ് പ്രമാണിച്ച് മനോരമയുടെ സ്‌പെഷ്യൽ ഓവർടൈം പണി. ഇന്ന് (20/2/2026) മനോരമയിൽ വന്ന സർക്കാർ വിരുദ്ധ/ഇടതുപക്ഷ വിരുദ്ധ വാർത്തകൾ മുഖ പ്രസംഗം ഉൾപ്പെടെ 15 എണ്ണം മാത്രം. എല്ലാം മിനിമം 3 കോളം വാർത്തകൾ. ഇതിൽ ഏറ്റവും ശ്രദ്ധേയം മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട വാർത്തക്ക് ലഭിച്ച special treatment തന്നെ. വീടുകളുടെ താക്കോൽദാനവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് ഒരു ഒരു കോളം എന്നാൽ നെഗറ്റീവ് വാർത്തയ്ക്ക് നാല് കോളം. ഇതേ വാർത്തയുടെ തൊട്ടടുത്തായി പലപ്രാവശ്യം കോൺഗ്രസുകാർ പറഞ്ഞു പറ്റിച്ച വീടുകളുടെ തറക്കല്ലിടിലുമായി ബന്ധപ്പെട്ട വാർത്തക്കും ഒരു കോളം.









0 comments