ad
Deshabhimani

ഫ്ലൈറ്റിന് സമയമായി; സഹോദരിയെ വിളിച്ചുണർത്താൻ ഡെലിവറി ബോയ് അലാറമായി മാറി, കഥയിങ്ങനെ..

delivery boy

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Feb 10, 2026, 12:51 PM | 1 min read

ന്യൂഡൽഹി: ഫ്ലൈറ്റിന് സമയമായിട്ടും അലാറം അടിച്ചില്ല, സഹോദരി ഉണർന്നതുമില്ല. പിന്നെ ഒന്നും നോക്കിയില്ല. ഒരു പാക്കറ്റ് സാധനം ഓർഡർ ചെയ്ത് ഡെലിവറി ബോയിയെ കൊണ്ട് വീട്ടിലെ ബെല്ലടിപ്പിച്ച് വീട്ടുക്കാരെ ഉണർത്തി. ഋഷഭ് എന്ന യുവാവ് ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഡെലിവറി ആപ്പുകളുടെ പുതിയ സാധ്യതകളിലേക്ക് വഴിതെളിക്കുന്ന സംഭവമെന്നാണ് നെറ്റിസൺസിന്റെ പ്രതികരണം.


കഥയിങ്ങനെ.., ഋഷഭ് അഗർവാളിന്റെ സഹോദരിക്ക് പുലർച്ചെ ആറ് മണിക്കായിരുന്നു വിമാനം. മൂന്ന് മണിക്ക് വിളിച്ചുണർത്താൻ അമ്മയെയായിരുന്നു ഏൽപ്പിച്ചിരുന്നത്. എന്നാൽ കൃത്യസമയത്ത് അമ്മയുടെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തിയിലായി. സഹോദരി താമസിക്കുന്ന സ്ഥലത്തേക്ക് പോകാൻ ചുരുങ്ങിയത് 40 മിനിറ്റ് വേണം. ഈ സാഹചര്യത്തിലാണ് ഋഷഭ് ഓൺലൈൻ സൈറ്റിൽ ഓർഡർ നൽകിയത്.


ഓർഡർ ലഭിച്ചയുടൻ ഡെലിവറി പാർട്ണറായ വികാസിനെ വിളിച്ച് ഋഷഭ് കാര്യം പറഞ്ഞു. സാഹചര്യം മനസ്സിലാക്കിയ വികാസ് ഉടൻ തന്നെ അവിടെയെത്തുകയും ബെല്ലടിച്ച് സഹോദരിയെ ഉണർത്തുകയും ചെയ്തു. 3.30ന് തന്നെ ഡെലിവറി പൂർത്തിയാക്കി സഹോദരി എഴുന്നേറ്റുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വികാസ് മടങ്ങിയത്.


സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിന് പിന്നാലെ ഓൺലൈൻ ഡെലിവറി സ്ഥാപനം പ്രതികരണവുമായെത്തി. "ഞങ്ങൾ അലാറം ക്ലോക്കുകൾ ഡെലിവറി ചെയ്തിട്ടുണ്ട്, പക്ഷേ ഞങ്ങൾതന്നെ ഒരു അലാറമായി മാറുമെന്ന് ഒരിക്കലും കരുതിയില്ല" എന്നാണ് കുറിപ്പിൽ പറയുന്നത്.


വിവിധ സാധനങ്ങളുടെ വേഗത്തിലുള്ള ഡെലിവറി ലഭ്യമാക്കുക എന്നതിലുപരി, അടിയന്തര ഘട്ടങ്ങളിൽ ആളുകൾക്ക് ആശ്രയിക്കാവുന്ന ഒരു 'ലൈഫ്‌ലൈൻ' ആയി ഇത്തരം സേവനങ്ങൾ മാറി എന്നതിന് ഉദാഹരണമാണ് ഇത്തരം വാർത്തകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home